ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്
Friday, September 20, 2024 11:31 AM IST
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ​ജ്യ​ത്തെ 31-ാമ​ത്തെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്നു. അ​ല്‍ മു​ധൈ​ബി ഗ​വ​ര്‍​ണ​ര്‍ ശൈ​ഖ് സൗ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സൗ​ദ് അ​ല്‍ ഹി​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. 40,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​ത്തി​ലു​ള്ള ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഗ്രോ​സ​റി, പ​ഴം, പ​ച്ച​ക്ക​റി, സൗ​ന്ദ​ര്യ​വ​ര്‍​ധ​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഐ​ടി, സ്റ്റേ​ഷ​ന​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശ്രേ​ണി ഒ​രു​ക്കി​യി​ട്ടു​ണ്ട്.


ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ക്കാ​ന്‍ സാ​ധി​ച്ച​തി​ല്‍ ലു​ലു ഗ്രൂ​പ്പി​ന് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​തി​ന​വ​സ​രം ന​ല്‍​കി​യ ഒ​മാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ യൂ​സ​ഫ​ലി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ അ​ല്‍ മു​ധൈ​ബി ഗ​വ​ര്‍​ണ​ര്‍ ഒ​മാ​നി​ലെ സു​റി​ല്‍ നി​ര്‍​മി​ച്ച ബോ​ട്ടി​ന്‍റെ മാ​തൃ​ക യൂ​സ​ഫ​ലി​ക്ക് സ​മ്മാ​നി​ച്ചു. ലു​ലു ഒ​മാ​ന്‍ ഡ​യ​റ​ക്ട​ര്‍ എ.​വി. അ​ന​ന്ത്, കെ.​എ. ഷ​ബീ​ര്‍, ലു​ലു ഒ​മാ​ന്‍ റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ കെ.​എ. ഷ​ബീ​ര്‍ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.