ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്ത് 2,500 പു​ള്ളി​പ്പു​ലി​ക​ളു​ണ്ടെ​ന്ന് സ​ർ​വേ
Wednesday, October 3, 2018 10:46 PM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് 2,500 പു​ള്ളി​പ്പു​ലി​ക​ളു​ണ്ടെ​ന്ന് ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ സ​ർ​വേ ഫ​ലം. നേ​ച്ച​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​പു​ല​മാ​യ സ​ർ​വേ ന​ട​ത്തി​യ​ത്. വ​ന​ത്തി​ൽ പ്ര​ത്യേ​ക കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചും കാ​ൽ​പ്പാ​ടു​ക​ൾ ശേ​ഖ​രി​ച്ചു​മാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്.

കാ​വേ​രി വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല, എം.​എം. ഹി​ൽ​സ്, ബി​ലി​ഗി​രി രം​ഗ​ത​സ്വാ​മി ക്ഷേ​ത്രം ക​ടു​വ​സം​ര​ക്ഷ​ണ മേ​ഖ​ല, തി​മ​ല​പു​ര വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല, ജ​യ​മ​ന​ഗ​ലി സം​ര​ക്ഷി​ത വ​ന​മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും ബം​ഗ​ളൂ​രു അ​ർ​ബ​ൻ, ബം​ഗ​ളൂ​രു റൂ​റ​ൽ, മൈ​സൂ​രു, തു​മ​കു​രു, രാ​മ​ന​ഗ​ര, ഭ​ദ്രാ​വ​തി, ബ​ല്ലാ​രി, ചി​ത്ര​ദു​ർ​ഗ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ന​മേ​ഖ​ല​ക​ളി​ലു​മാ​ണ് പു​ള്ളി​പ്പു​ലി​ക​ൾ കൂ​ടു​ത​ലാ​യു​മു​ള്ള​തെ​ന്ന് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി. ഭ​ദ്രാ​വ​തി വ​നം ഡി​വി​ഷ​നി​ലെ​യും തു​മ​കു​രു​വി​ലെ​യും ചി​ല മേ​ഖ​ല​ക​ളി​ൽ പു​ള്ളി​പ്പു​ലി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യും ക​ണ്ടെ​ത്തി.

അ​തേ​സ​മ​യം, ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും പു​ള്ളി​പ്പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ലി​യ തോ​ട്ട​ങ്ങ​ളി​ലും പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ മേ​ഖ​ല​ക​ളി​ലും പു​ള്ളി​പ്പു​ലി​ക​ൾ വ​സി​ക്കു​ന്നു​ണ്ടെ​ന്നും സ​ർ​വേ ഫ​ലം പ​റ​യു​ന്നു.