വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും: ക​ണ്ണ​ന്താ​നം
Wednesday, February 13, 2019 10:47 PM IST
മെ​ൽ​ബ​ണ്‍/​ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്ക് വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ൾ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

റോ​ഡ് ഷോ​ക​ൾ, ട്രാ​വ​ൽ മാ​ർ​ട്ടു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ച് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദേ​ശി​ക​ൾ​ക്ക് അ​റി​വ് പ​ക​രു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പ്ര​സാ​ദ് ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ൽ​ബ​ണ്‍ ആ​സ്ഥാ​ന​മാ​യി ആ​രം​ഭി​ച്ച എ​എ​ൻ​ഇ​സെ​ഡ് ടൂ​റി​സം പാ​ക്കേ​ജി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​റ്റു അ​ന്താ​രാ​ഷ്ട്ര വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന ഓ​സ്ട്രേ​ലി​യ​ൻ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടെ​ന്നും ന​ന്നാ​യി പ്ര​ചാ​ര​ണം ന​ൽ​കി​യാ​ൽ വ​ൻ​തോ​തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നും പ്ര​സാ​ദ് ഫി​ലി​പ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ൽ നി​ന്ന് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കും ന്യൂ​സി​ല​ൻ​ഡി​ലേ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള പാ​ക്കേ​ജു​ക​ൾ എ​എ​ൻ​ഇ​സെ​ഡ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​സ്ട്രേ​ലി​യ​യി​ൽ ഉ​ന്ന​ത പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് കു​ടും​ബ​സ​മ്മേ​തം വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള പാ​ക്കേ​ജും ല​ഭ്യ​മാ​ണെ​ന്ന് പ്ര​സാ​ദ് പ​റ​ഞ്ഞു. ലോ​ക കേ​ര​ള​സ​ഭാ അം​ഗം ജോ​ണ്‍​സ​ണ്‍ മാ​മ​ല​ശേ​രി, എ​എ​ൻ​ഇ​സെ​ഡ് ടൂ​റി​സം ഇ​ന്ത്യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡാ​ന്യൂ മ​രി​യോ, ബി​ജു ആ​ബേ​ൽ ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​ണ്‍​സ​ണ്‍ മാ​മ​ല​ശേ​രി