ഡ​ൽ​ഹി​യി​ൽ ട്രെ​യി​നി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു മ​ല​യാ​ളി​ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി
Saturday, April 20, 2019 9:34 PM IST
തൃ​ശൂ​ർ: പ​ട്ടി​ക്കാ​ട്ടെ ജ​ന​കീ​യ ഡോ​ക്ട​റെ ഡ​ൽ​ഹി​യി​ൽ ട്രെ​യി​നി​ൽ​നി​ന്നു മോ​ഷ്ടാ​ക്ക​ൾ ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി. പ​ട്ടി​ക്കാ​ട് പാ​ണ​ഞ്ചേ​രി എ​ട​ക്കു​ന്നി വാ​രി​യം ഇ. ​രു​ദ്ര​കു​മാ​റി​ന്‍റെ ഭാ​ര്യ ഡോ. ​തു​ള​സി രു​ദ്ര​കു​മാ​റാ​ണ്(57) ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​നാ​യി ട്രെ​യി​നി​ന്‍റെ വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കു​ന്പോ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് ക​വ​ർ​ച്ച​ക്കാ​ർ പി​ടി​ച്ചു​പ​റി​ച്ച് ഡോ​ക്ട​റെ പു​റ​ത്തേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ട്രാ​ക്കി​ൽ വീ​ണ ഡോ. ​തു​ള​സി ട്രെ​യി​ൻ ക​യ​റി മ​രി​ച്ചു.

കീ​രം​കു​ള​ങ്ങ​ര വാ​രി​യ​ത്ത് പ​ത്മി​നി വാ​ര​സ്യാ​രു​ടേ​യും ശേ​ഖ​ര​വാ​ര്യ​രു​ടെ​യും മ​ക​ളാ​യ ഡോ. ​തു​ള​സി രു​ദ്ര​കു​മാ​ർ മ​ക​ൾ കാ​ർ​ത്തി​ക താ​മ​സി​ക്കു​ന്ന ഗു​ർ​ഗാ​വി​ലേ​ക്കു ഭ​ർ​ത്താ​വു​മൊ​ത്തു പോ​യ​താ​ണ്. മ​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്നു ഹ​രി​ദ്വാ​റി​ൽ പോ​യി ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞു ട്രെ​യി​നി​ൽ മ​ട​ങ്ങി​വ​രു​ന്പോ​ഴാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്.

ട്രെ​യി​നി​ൽ തു​ള​സി​ക്കൊ​പ്പം ഭ​ർ​ത്താ​വ് രു​ദ്ര​കു​മാ​റും മ​ക​ൾ കാ​ർ​ത്തി​ക​യും മ​രു​മ​ക​ൻ പ്ര​ക്ഷോ​ഭും പ്ര​ക്ഷോ​ഭി​ന്‍റെ മാ​താ​പി​താ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​വ​രെ​ല്ലാം അ​ല്പം മാ​റി മ​റ്റൊ​രു സീ​റ്റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ള​സി​ക്കു ട്രെ​യി​നി​ന്‍റെ വാ​തി​ലി​നോ​ടു ചേ​ർ​ന്നു​ള്ള സീ​റ്റാ​ണ് കി​ട്ടി​യി​രു​ന്ന​ത്. ബ​ഹ​ളം കേ​ട്ട് രു​ദ്ര​കു​മാ​റും മ​റ്റു ബ​ന്ധു​ക്ക​ളും എ​ത്തു​ന്പോ​ഴേ​ക്കും തു​ള​സി​യെ ത​ള്ളി​യി​ട്ട മോ​ഷ്ടാ​ക്ക​ൾ ബാ​ഗു​മാ​യി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. റെ​യി​ൽ​വേ പോ​ലീ​സ് എ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം രാ​ത്രി പീ​ച്ചി പ​ട്ടി​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.
ഡോ. ​തു​ള​സി​യു​ടെ മ​ക്ക​ൾ: ക​രി​ഷ്മ, കാ​ർ​ത്തി​ക. മ​രു​മ​ക്ക​ൾ: അ​ല​ക്സ്, പ്ര​ക്ഷോ​ഭ്.