ആ​ർകെ ​പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ
Thursday, April 25, 2019 10:01 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി. ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു. ഏ​പ്രി​ൽ 28 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30നു ​ആ​ർ​കെ പു​രം സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് തി​രു​നാ​ൾ ന​ട​ത്ത​പ്പെ​ടു​ക. തി​രു​നാ​ൾ ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രൂ​പം വെ​ഞ്ച​രി​പ്പ് , പ്ര​സു​ദേ​ന്തി​വാ​ഴ്ച , ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ. തു​ട​ർ​ന്ന് നേ​ര​ച്ച വി​ത​ര​ണ​ത്തോ​ടെ പെ​രു​നാ​ൾ സ​മാ​പി​ക്കും. മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് റ​വ. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ലാ​ണ്. പ്ര​സു​ദേ​ന്തി​മാ​രാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ കൈ​ക്കാ​ര​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക

വി​വ​ര​ങ്ങ​ൾ​ക്ക്: 9136241312

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്