വി. ​ഗീവര്‍ഗീസ്‌ സ​ഹ​ദാ​യു​ടെ​യും വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ കൊ​ണ്ടാ​ടി
Monday, April 29, 2019 10:21 PM IST
ന്യൂ​ഡ​ൽ​ഹി: ബ്ലെ​സ​ഡ് സാ​ക്ര​മെ​ൻ​റ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി. ഗീവര്‍ഗീസ്‌സ​ഹ​ദാ​യു​ടെ​യും വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം കൊ​ണ്ടാ​ടി. വി. ​കു​ർ​ബാ​ന റ​വ. ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ​റ​ന്പി​ൽ(​സെ​ൻ​റ് ജോ​സ​ഫ് പ​ള്ളി, പ​ട​ഹാ​രം) മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഹ​കാ​ർ​മി​ക​നാ​യി റ​വ. ഫാ. ​സി​ജോ ഇ​ട​ക്ക​രോ​ട്ട് പ​ങ്കെ​ടു​ത്തു. നൊ​വേ​ന, ല​ദീ​ഞ്ഞ, വാ​ദ്യ​മോ​ള​ങ്ങ​ളോ​ടെ കൂ​ടി​യ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

തി​രു​നാ​ൾ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ ഡ​ൽ​ഹി​യി​ലെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ട​ത്വ, കു​ട്ട​നാ​ട്ടു​കാ​രാ​യ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങു​ക​ൾ​ക്കു സെ​ന്‍റ് ജോ​ർ​ജ് ഫാ​മി​ലി യൂ​ണി​റ്റും ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട് ഡ​ൽ​ഹി​യു​ടെ​യും നേ​തൃ​ത്വം ന​ൽ​കി. തി​രു​നാ​ൾ വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ഇ​ട​വ വി​കാ​രി ഫാ. ​സി​ജോ ഇ​ട​ക്ക​രോ​ട്ട് ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്