ജസോല ഫാത്തിമ മാതാ ഫൊറോനാപള്ളിയിൽ തിരുനാൾ
Saturday, May 4, 2019 9:26 PM IST
ജസോല /ന്യൂ ഡൽഹി : ഡൽഹിയുടെ ജറുസലം എന്നറിയപ്പെടുന്ന ജസോല ഫാത്തിമ മാതാ ഫൊറോനാപ്പള്ളിയിൽ ഇടവക മധ്യസ്ഥയായ പരി.ഫാത്തിമ മാതാവിന്‍റെ തിരുനാൾ ഫൊറോന വികാരി ഫാ. ജൂലിയസ് ജോബ് കോടിഉയർത്തും അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ഡെന്നിസ് , കൈക്കാരന്മാർ ജോമോൻ സേവ്യർ, ടോണി ചാഴൂർ, പാരിഷ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും . തിരുന്നാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 6:30 ന് ജപമാല, വിശുദ്ധ കുർബ്ബാന, വചനസന്ദേശം എന്നിവയുണ്ടായിരിക്കും. ഫെബ്രുവരി 10 മുതൽ 19 വരെ നീണ്ടു നിൽക്കുന്ന തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പതിനൊന്നാംതിയതി ഈവെനിംഗ് വിജിൽലും, 13ന് അഖണ്ഡ ജപാലയും, 20ന് മരിച്ചവർക്കുള്ള കുർബാനയും. പത്തോമ്പതിന് വൈകിട്ട് 4:00ന് ആഘോഷമായ വി.കുർബ്ബാനയും പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാൾ ദിവസങ്ങളിൽ ഫാ.പോൾ കൊടിയൻ, ഫാ. ആന്റണി ലാലു, ഫാ. ജോൺ ദയാനന്ദ്, ഫാ. ജിന്റോ. കെ. റ്റോം, ഫാ. ഔസേപ്പച്ചൻ മാതാളിക്കുന്നേൽ, ഫാ. കുര്യക്കോസ്ആലവേലിൽ, മോൺ. ഫാ. ജോസ് വെട്ടിക്കൽ, ഫാ. സജി വളവിൽ, ഫാ. ജോമി വാഴക്കാല, ഫാ സാന്റോ പുതുമനകുന്നത് തുടങ്ങിയവർ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.