ആ​ർ​ആ​ർ​സി​യി​ൽ കു​ടും​ബ​വി​ശു​ദ്ധീ​ക​ര​ണ ക​ണ്‍​വ​ൻ​ഷ​ൻ
Monday, May 13, 2019 10:03 PM IST
ബം​ഗ​ളൂ​രു: റി​ന്യൂ​വ​ൽ റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ (ആ​ർ​ആ​ർ​സി) ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന കു​ടും​ബ​വി​ശു​ദ്ധീ​ക​ര​ണ ക​ണ്‍​വ​ൻ​ഷ​ന് ഈ​മാ​സം പ​ത്തി​നു തു​ട​ക്ക​മാ​യി. മൂ​ന്നു ദി​വ​സ​ത്തെ ക​ണ്‍​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത് പ്ര​സി​ദ്ധ വ​ച​ന​പ്ര​ഘോ​ഷ​ക​നാ​യ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ലാ​ണ്.

ഈ​മാ​സം പ​ത്തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ജ​പ​മാ​ല​യോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ധ്യാ​ന​കേ​ന്ദ്ര​ത്തി​ൻ​റെ ആ​രം​ഭ​ത്തി​ന് ഫാ. ​ജോ​ർ​ജ് ജേ​ക്ക​ബ് പൂ​ത​ക്കു​ഴി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച പ്ര​ഫ. ജ​യിം​സ് ആ​ലു​ങ്ക​ര​യും ഭാ​ര​യും ചേ​ർ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ​വ​ൻ സു​പ്പീ​രി​യ​ർ ഫാ ​സ​ജി മാ​ത്യു ക​ണ​യ​ങ്ക​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ രാ​ത്രി 7.30 വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്ന​ത്.

ക​ണ്‍​വ​ൻ​ഷ​ൻ​റെ അ​വ​സാ​ന​ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. ഒ​ന്പ​തി​ന് ജ​പ​മാ​ല, തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം. 11.30ന് ​ദി​വ്യ​ബ​ലി, ഉ​ച്ച​ക​ഴി​ഞ്ഞ് അ​നു​ഭ​വ​സാ​ക്ഷ്യം, വ​ച​ന​പ്ര​ഘോ​ഷ​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യും ന​ട​ക്കും. ആ​റി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദ​ത്തോ​ടെ ശു​ശ്രൂ​ഷ​ക​ൾ സ​മാ​പി​ക്കും. ധ്യാ​ന​കേ​ന്ദ്രം ഡ!​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മാ​ങ്കു​ന്നേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.