ത​ടാ​കം കൈ​യേ​റി​യ​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഹ​രി​ത​ട്രൈ​ബ്യൂ​ണ​ൽ
Saturday, May 18, 2019 1:14 AM IST
ബം​ഗ​ളൂ​രു: വ​ർ​ത്തൂ​ർ ഹോ​ബ്ലി​യി​ലെ കൈ​ക്കൊ​ണ്ട്ര​ഹ​ള്ളി ത​ടാ​കം കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ദേ​ശീ​യ ഹ​രി​ത്രെ​ടെ​ബ്യൂ​ണ​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​താ​ദ്യ​മാ​യാ​ണ് ത​ടാ​കം കൈ​യേ​റി​യ​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ്രെ​ടെ​ബ്യൂ​ണ​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ത​ടാ​കം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ജ​സ്റ്റീ​സ് ആ​ദ​ർ​ശ് കു​മാ​ർ ഗോ​യ​ൽ അ​ധ്യ​ക്ഷ​നാ​യ പ്രി​ൻ​സി​പ്പ​ൽ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

കൈ​ക്കൊ​ണ്ട്ര​ഹ​ള്ളി ത​ടാ​ക​ത്തി​ൻ​റെ സം​ര​ക്ഷി​ത ഭാ​ഗം കൈ​യേ​റി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ഹ​രി​ത്രെ​ടെ​ബ്യൂ​ണ​ലി​ന് പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് ്രെ​ടെ​ബ്യൂ​ണ​ലി​ൻ​റെ ഉ​ത്ത​ര​വ്.