ബ്രി​ട്ട​നി​ൽ മേ​യ​റാ​യി മ​ല​യാ​ളി​യാ​യ ടോം ​ആ​ദി​ത്യ
Tuesday, May 28, 2019 9:33 PM IST
ബ്രി​സ്റ്റോ​ൾ: ബ്രി​ട്ട​നി​ൽ ന​ട​ന്ന പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ്രി​സ്റ്റോ​ൾ ബ്രാ​ഡ്ലി സ്റ്റോ​ക്ക് ന​ഗ​ര​ത്തി​ന്‍റെ മേ​യ​റാ​യി മ​ല​യാ​ളി​യാ​യ ടോം ​ആ​ദി​ത്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബ്രി​ട്ട​നി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യു​ടെ ആ​ദ്യ​ത്തെ തെ​ക്കേ ഇ​ന്ത്യ​ക്കാ​ര​നാ​യ ജ​ന​പ്ര​തി​നി​ധി​യാ​ണ് ടോം ​ആ​ദി​ത്യ. സൗ​ത്ത് വെ​സ്റ്റ് ഇം​ഗ്ല​ണ്ടി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ടോ​മി​ന്‍റെ ഈ ​സ്ഥാ​ന​ല​ബ്ധി​ക്കു​ണ്ട്.

റാ​ന്നി ഇ​രൂ​രി​യ്ക്ക​ൽ ആ​ദി​ത്യ​പു​രം തോ​മ​സ് മാ​ത്യു​വി​ന്‍റെ​യും ഗു​ലാ​ബി മാ​ത്യു​വി​ന്‍റെ​യും പു​ത്ര​നും, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും, പാ​ലാ ന​ഗ​ര​ത്തി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​വു​മാ​യി​രു​ന്ന വെ​ട്ടം മാ​ണി​യു​ടെ പൗ​ത്ര​നു​മാ​ണ് ടോം. ​ഭാ​ര്യ: ലി​നി. മ​ക്ക​ൾ: അ​ബി​ഷേ​ക്, അ​ലീ​ന, ആ​ൽ​ബെ​ർ​ട്ട്, അ​ഡോ​ണ, അ​ൽ​ഫോ​ൻ​സ്. റോ​സ് പ്രീ​നാ, സി​റി​ൽ പ്ര​ണാ​ബ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി കോ​ളേ​ജി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​ൾ​ട്ട​ണ്‍​റ്റാ​യി ടോം ​മു​ൻ​പ് സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

സൗ​ത്ത് വെ​സ്റ്റ് ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റോ​ൾ സി​റ്റി​യും ഒ​ൻ​പ​തു സ​മീ​പ ജി​ല്ല​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പോ​ലീ​സ് ബോ​ർ​ഡി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​യും, ബ്രി​സ്റ്റോ​ൾ സി​റ്റി കൗ​ണ്‍​സി​ലി​ന്‍റെ സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യും ടോം ​ആ​ദി​ത്യ സേ​വ​നം ചെ​യ്യു​ന്നു. ഭ​ര​ണ​ക​ക്ഷി​യാ​യ ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​ക്കു ബ്രെ​ക്സി​റ്റ് പ്ര​തി​സ​ന്ധി കാ​ര​ണം ഇം​ഗ്ല​ണ്ടി​ൽ 1335 ൽ ​അ​ധി​കം കൗ​ണ്‍​സി​ല​ർ​മാ​രെ ന​ഷ്ട​പ്പെ​ട്ട് കാ​ലി​ട​റി​യ​പ്പോ​ഴും, പ​ടി​ഞ്ഞാ​റ​ൻ ഇം​ഗ്ല​ണ്ടി​ൽ 2007 മു​ത​ൽ ഇ​ക്വാ​ലി​റ്റീ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യും, പി​ന്നീ​ട് കൗ​ണ്‍​സി​ല​റാ​യും, 2017 മു​ത​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​യും പ്ര​വ​ർ​ത്തി​ച്ച മ​ല​യാ​ളി​യാ​യ ടോം ​ആ​ദി​ത്യ എ​ല്ലാ കൊ​ടും​കാ​റ്റു​ക​ളെ​യും അ​തി​ജീ​വി​ച്ചു വീ​ണ്ടും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ ഇം​ഗ്ല​ണ്ടി​ലെ ആ​ദ്യ​ത്തെ ഏ​ഷ്യ​ൻ കൗ​ണ്‍​സി​ല​ർ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

തി​ക​ഞ്ഞ മ​ല​യാ​ള ഭാ​ഷാ​സ്നേ​ഹി​യാ​യ ടോം ​ആ​ദി​ത്യ ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ഇം​ഗ്ല​ണ്ടി​ൽ മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ​ൻ​റ്റാ​യും, പ്ര​ഭാ​ഷ​ക​നാ​യും, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​നാ​യും, സാ​മൂ​ഹ്യ​ശാ​സ്ത്ര​ഗ​വേ​ഷ​ക​നാ​യും ക​ർ​മ​രം​ഗ​ത്തു​ണ്ട്. ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളെ​യും ബു​ദ്ധി​മു​ട്ടു​ക​ളെ​യും തൃ​ണ​വ​ൽ​ഗ​ണി​ച്ചു മു​ന്നേ​റി​യ വ്യ​ക്തി​ത്വ​മാ​ണ് ടോ​മി​ന്േ‍​റ​ത്. പാ​ലാ​യി​ലും, റാ​ന്നി​യി​ലും, തി​രു​വ​ന​ന്ത​പു​ര​ത്തും, ച​ങ്ങ​നാ​ശേ​രി​യി​ലും, എ​റ​ണാ​കു​ള​ത്തും, ബാം​ഗ്ലൂ​രു​മാ​യി അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സ​കാ​ല​ഘ​ട്ടം ക​ഴി​ച്ചു​കൂ​ട്ടി. നി​യ​മ​പ​ഠ​ന​വും, എം​ബി​എ​യും പൂ​ർ​ത്തി​യാ​ക്കി​യ ടോം ​അ​മേ​രി​ക്ക​യി​ലെ പ്രൊ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും, ല​ണ്ട​നി​ൽ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സി​ൽ ഉ​പ​രി​പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഇം​ഗ്ല​ണ്ടി​ൽ ക​ർ​മ്മ​പ​ഥ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. പ്ര​വൃ​ത്തി​മേ​ഖ​ല​യി​ലും, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ലും ശ്ര​ദ്ധ​യും അ​ർ​പ്പ​ണ​മ​നോ​ഭാ​വ​വും പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് റ്റോ​മി​ന്‍റെ വി​ജ​യ​ക്കൂ​ട്ട്.