ആദ്യറൗണ്ടിൽ വിജയം ബോറീസ് ജോൺസന്
Friday, June 14, 2019 1:58 AM IST
ല​​​ണ്ട​​​ൻ: തെ​​​രേ​​​സാ മേ ​​​രാ​​​ജി​​​വ​​​ച്ച ഒ​​​ഴി​​​വി​​​ൽ പു​​​തി​​​യ ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി നേ​​​താ​​​വി​​​നെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ദ്യവ​​​ട്ടം വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്ന​​​ലെ ബ്രി​​ട്ടീ​​ഷ് കോ​​​മ​​​ൺ​​​സി​​​ൽ ന​​​ട​​​ന്നു. 114 എം​​പി​​മാ​​രു​​ടെ പി​​ന്തു​​ണ നേ​​​ടി മു​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൺ മു​​​ന്നി​​​ലെ​​​ത്തി. 43 വോ​​ട്ട് കി​​ട്ടി​​യ ​ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ജ​​​റ​​​മി ഹ​​​ണ്ടാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. മൂ​​ന്നാ​​മ​​തെ​​ത്തി​​യ പ​​​രി​​​സ്ഥി​​​തി സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക​​​ൽ ഗോ​​​വി​​​ന് 37 വോ​​ട്ടു കി​​ട്ടി.

മി​​നി​​മം വോ​​ട്ട് (പ​​തി​​നേ​​ഴ്) നേ​​ടു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട മാ​​​ർ​​​ക്ക് ഹാ​​​ർ​​​പ്പ​​​ർ, ആ​​​ൻ​​​ഡ്രി​​​യാ ലീ​​​ഡ്സം, എ​​​സ്തേ​​​ർ മ​​​ക്‌​​​വെ എ​​​ന്നി​​​വ​​​ർ ആ​​​ദ്യ​​​റൗ​​​ണ്ടി​​​ൽ​​​ത​​​ന്നെ പു​​​റ​​​ത്താ​​​യി.

അ​​​ടു​​​ത്ത​​​യാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം റൗ​​​ണ്ടി​​​ൽ ഏ​​​ഴ് സ്ഥാ​​​നാ​​​ർ​​​ഥിമോ​​​ഹി​​​ക​​​ളാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. ഫൈ​​​ന​​​ൽ​​​ റൗ​​​ണ്ട് മാ​​​സാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ന​​​ട​​​ക്കും. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വോ​​​ട്ടു കി​​​ട്ടു​​​ന്ന ര​​​ണ്ടു​​​ പേ​​​രി​​​ൽനി​​​ന്ന് ഒ​​​രാ​​​ളെ പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്ന് നേ​​​താ​​​വാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.​​​ ജൂ​​​ലൈ 22നു ​​​തു​​​ട​​​ങ്ങു​​​ന്ന ആ​​​ഴ്ച​​​യി​​​ൽ പു​​​തി​​​യ നേ​​​താ​​​വ് മേ​​​യ്ക്കു പ​​​ക​​​രം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.

ആ​​​ദ്യ​​​റൗ​​​ണ്ടി​​​ൽ വി​​​ജ​​​യി​​​ച്ച​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും എ​​​ന്നാ​​​ൽ ഇ​​​നി​​​യും ഏ​​​റെ ദൂ​​​രം പോ​​​കാ​​​നു​​​ണ്ടെ​​​ന്നും ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൺ പ​​​റ​​​ഞ്ഞു. പു​​​റ​​​ത്താ​​​യ മ​​​ക്‌​​​വേ, ലീ​​​ഡ്സം എ​​​ന്നി​​​വ​​​രു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ ര​​ണ്ടാം റൗ​​​ണ്ടി​​​ൽ ജോ​​​ൺ​​​സ​​​ന് വോ​​​ട്ടു ചെ​​​യ്യു​​​മെ​​​ന്നാ​​​ണു പൊ​​​തു​​​വേ ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.