ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ൾ പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​ക​ണ​മെ​ന്ന് ബി​ബി​എം​പി
Thursday, June 27, 2019 11:24 PM IST
ബം​ഗ​ളൂ​രു: ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ൾ പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​ക്കാ​ൻ നി​ർ​ദേ​ശ​വു​മാ​യി ബി​ബി​എം​പി. ന​ഗ​ര​ത്തി​ലെ ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, ഗ്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും പ​രി​സ്ഥി​തി​സൗ​ഹൃ​ദ​വ​സ്തു​ക്ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്നും ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം നല്‍കി. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം. ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം വി​ള​ന്പാ​ൻ വാ​ഴ​യി​ല​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക്കി​നെ പ​ടി​ക​ട​ത്താ​ൻ ബി​ബി​എം​പി ഒ​രു​ങ്ങു​ന്ന​ത്. 2016 മു​ത​ൽ ന​ഗ​ര​ത്തി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​മു​ണ്ട്.

പ്ലാ​സ്റ്റി​ക് കൊ​ണ്ടു​ള്ള ഡി​സ്പോ​സി​ബി​ൾ പാ​ത്ര​ങ്ങ​ളും സ്പൂ​ണു​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ൾ​ക്ക് ഹ​രി​ത ്രെ​ടെ​ബ്യൂ​ണ​ൽ നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ക​ന്പ​നി​ക​ൾ​ക്കും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ ഭ​ക്ഷ​ണം ന​ല്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​വ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് കോ​ർ​പ​റേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.