ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം
Thursday, June 27, 2019 11:41 PM IST
സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ വി​​​ക്ടോ​​​റി​​​യ സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്ക്.​​​ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ ഇ​​​തു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ത്തു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു മ​​​ന്ത്രി ജെ​​​യിം​​​സ് മെ​​​ർ​​​ലി​​​നോ വ്യ​​​ക്ത​​​മാ​​​ക്കി.

സ്കൂ​​​ളി​​​ലെ​​​ത്തി​​​യാ​​​ലു​​​ട​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ൺ സ്വി​​​ച്ച് ഓ​​​ഫ് ചെ​​​യ്ത് ലോ​​​ക്ക​​​റു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്ക​​​ണം. സ്കൂ​​​ൾ സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​വ തി​​​രി​​​ച്ചെ​​​ടു​​​ക്കാം. അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു പ​​​ഠി​​​പ്പി​​​ക്കാ​​​നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​ഠി​​​ക്കാ​​​നും ത​​​ക്ക അ​​​ന്ത​​​രീ​​​ക്ഷം ഒ​​​രു​​​ക്കാ​​​നാ​​​ണു വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.