സ്വ​യ​മേ​വ പു​ഷ്പാ​ഞ്ജ​ലി സ​മ​ർ​പ്പ​ണ ഭ​ക്തി​യി​ൽ ഗു​രു വി​ശ്വാ​സി​ക​ൾ
Monday, July 8, 2019 10:37 PM IST
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​ഡി​പി യോ​ഗം ന്യൂ​ഡ​ൽ​ഹി ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി ന്യൂ ​ര​ഞ്ജി​ത്ത് ന​ഗ​ർ ശി​വ​ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന് സ്വ​യ​മേ​വ പു​ഷ്പാ​ഞ്ജ​ലി സ​മ​ർ​പ്പി​ച്ചു ഭ​ക്ത​ർ സാ​യൂ​ജ്യം കൊ​ണ്ടു. ശ്രീ ​നാ​രാ​യ​ണ ഗു​രു​ദേ​വ മ​ന്ത്രാ​ർ​ച്ച​ന​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ന്യൂ​സ് പേ​പ്പ​ർ ഇ​ന്ത്യ അ​ഡീ​ഷ​ണ​ൽ ര​ജി​സ്ട്രാ​ർ കെ. ​സ​തീ​ഷ് ന​ന്പൂ​തി​രി​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രാ​ർ​ഥ​ന​യു​ടെ പ്ര​സ​ക്തി​യി​ലൂ​ടെ​യാ​ണ് വി​ശ്വാ​സ​ത്തി​ന്‍റെ ശ്ക​തി രൂ​പ​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ന് ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. മ​ണി​യ​പ്പ​ൻ, ഓ​മ​ന മ​ധു, സു​മ​തി ചെ​ല്ല​പ്പ​ൻ, പി.​വി. കു​ഞ്ഞു​മോ​ൻ, ശ​ശാ​ങ്ക​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്ക് സു​ബ്ര​ഹ്മ​ണ്യ​ൻ​ന​ന്പൂ​തി​രി, ശി​വ​ദാ​സ​ൻ മെ​ഹ്റോ​ളി, സ​ര​ളാ ശി​വ​ദാ​സ​ൻ, പി. ​ഭാ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡ​ൽ​ഹി എ​ൻ​സി​ആ​ർ പ്രേ​ദ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് ഗു​രു​ദേ​വ ഭ​ക്ത​ർ പ​ങ്കെ​ടു​ത്തു. എ​സ്എ​ൻ​ഡി​പി യോ​ഗം ഡ​ൽ​ഹി യൂ​ണി​റ്റി​ന്‍റെ കീ​ഴി​ലു​ള്ള ശാ​ഖ​ക​ളി​ലെ അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്