ന്യാ​യാ​ധി​പ നി​യ​മ​ന​ത്തി​ൽ സു​താ​ര്യ​ത വേ​ണം: സ​ഞ്ജ​യ് ആ​ർ. ഹെ​ഗ് ഡേ
Monday, July 8, 2019 10:39 PM IST
കൊ​ച്ചി: ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ളെ​ന്ന് പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും സു​പ്രീം കോ​ട​തി സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യു​മാ​യ സ​ഞ്ജ​യ് ആ​ർ.​ഹെ​ഗ് ഡേ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദം ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ജു​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​വും നി​ഷ്പ​ക്ഷ​ത​യും ന​മു​ക്ക് കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​യൂ എ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തോ​ടും ന്യാ​യാ​ധി​പ​രോ​ടും ഭ​യ​ര​ഹി​ത​മാ​യി ജ​ന​ങ്ങ​ൾ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്ക​ണം. ജ​ഡ്ജി​മാ​ർ ത​ന്നെ ജ​ഡ്ജി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രീ​തി അ​നു​ചി​ത​മാ​ണ്. അ​തി​ലൂ​ടെ സ​ങ്കീ​ർ​ണ​മാ​യ ഒ​രു ബ്യൂ​റോ​ക്ര​സി നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ൽ ത​ന്നെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ചാ​പ്റ്റ​റാ​ണ് ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4.30ന് ​ബി​ടി​എ​ച്ചി​ൽ വ​ച്ചു നി​യ​മ​വേ​ദി സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ജോ​സ് അ​ബ്ര​ഹാം, ലീ​ഗ​ൽ സെ​ൽ പേ​ട്ര​ണ്‍ ജ​സ്റ്റി​സ് സി ​എ​സ് രാ​ജ​ൻ, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് അ​ഡ്വ​ക്കേ​റ്റ് ഡി ​ബി ബി​നു, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. യോ​ഷി​ത് തു​ട​ങ്ങി​യ​വ​ർ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്