പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ സം​ഗ​മം
Monday, July 22, 2019 10:00 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലെ പാ​ല​ക്കാ​ട്ടു​കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ​ത്തെ കു​ടും​ബ സം​ഗ​മ​ത്തി​ന് ജൂ​ലൈ 21 ശ​നി​യാ​ഴ്ച ആ​ർ.​കെ. പു​രം അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ശ​ബ​രീ മ​ണ്ഡ​പം സാ​ക്ഷി​യാ​യി.

ആ​ർ.​കെ. പു​രം അ​യ്യ​പ്പ ക്ഷേ​ത്രം സെ​ക്ര​ട്ട​റി​യും ഡി.​എം.​എ. പ്ര​സി​ഡ​ന്‍റു​മാ​യ സി.​എ. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക്ഷേ​ത്ര പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ പു​ളി​യം​പെ​റ്റ്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​ര​ഘു​നാ​ഥ്, യു. ​രാ​ധാ​കൃ​ഷ്ണ​ൻ, ര​വി​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചൂം ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ജ​യ​കു​മാ​ർ ദ്വാ​ര​ക സം​സാ​രി​ച്ചു. എ.​മു​ര​ളി​ധ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് കൂ​ട്ടാ​യ്മ​യി​ലെ ക​ലാ​കാ​ര·ാ​രു​ടെ ഗാ​നാ​ലാ​പ​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സം​ഗ​മ​ത്തി​നാ​യി ഒ​ത്തു​കൂ​ടി​യ ഇ​രു​നൂ​റി​ൽ​പ്പ​രം അം​ഗ​ങ്ങ​ൾ ത​മ്മി​ൽ പ​രി​ച​യ​പ്പെ​ടു​വാ​നു​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി