പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​ക്കാ​ൻ ജോ​സ് കെ. ​മാ​ണി​യും ചാ​ഴി​കാ​ട​ൻ എം​പി​യും ഓ​സ്ട്രേ​ലി​യാ സ​ന്ദ​ർ​ശി​ക്കും
Wednesday, July 24, 2019 10:27 PM IST
കോ​ട്ട​യം : കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​വാ​ൻ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ ജോ​സ്. കെ. ​മാ​ണി എം​പി​യും തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യും ഈ ​വ​ർ​ഷം .അ​വ​സാ​നം ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബ് അ​റി​യി​ച്ചു.

പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ട്ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം. ഓ​സ്ട്രേ​ലി​യാ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തും. പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബും പ്ര​ദീ​പ് വ​ലി​യ പ​റ​ന്പി​ലും ജോ​സ്.​കെ. മാ​ണി​യെ​യും സം​ഘ​ത്തെ​യും സ​ന്ദ​ർ​ശി​ച്ച് പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ചു.

പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബ്ബും പ്ര​ദീ​പ് വ​ലി​യ പ​റ​ന്പി​ലും അ​ന്ത​രി​ച്ച ക​ഐം. മാ​ണി​യു​ടെ ശ​വ​കു​ടീ​രം സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തി. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ തൊ​ടു​ക​യി​ലു​മാ​യും പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി. നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​ന ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തു​വാ​ൻ മെ​ൽ​ബ​ണി​ൽ അ​തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളു​ടെ​യും വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബ് തോ​മ​സ് വാ​ത​പ്പി​ള്ളി, എ​ബി​ൻ മ​ണി​പ്പു​ഴ, ജി​ജോ കു​ഴി​കു​ളം, സാ​ബു പ​ഴ​യാ​റ്റി​ൽ, ഡേ​വീ​സ് ജോ​സ്, അ​ജേ​ഷ് പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്