വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വാ​യി ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ട്രാ​വ​ൽ മാ​ർ​ട്ട്
Monday, August 5, 2019 9:56 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വാ​യി ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ട്രാ​വ​ൽ മാ​ർ​ട്ട്. ബം​ഗ​ളൂ​രു പാ​ല​സി​ൽ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ട്രാ​വ​ൽ​മാ​ർ​ട്ട് പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. മൂ​ന്നു ദി​വ​സ​ത്തെ മേ​ള ഞാ​യ​റാ​ഴ്ച സ​മാ​പി​ച്ചു.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ പു​ത്ത​ൻ പ്ര​വ​ണ​ത​ക​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ട്രാ​വ​ൽ മാ​ർ​ട്ടി​ൽ 15 രാ​ജ്യ​ങ്ങ​ളു​ടെ​യും 20 സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ 450ഓ​ളം സം​രം​ഭ​ക​രും ട്രാ​വ​ൽ മാ​ർ​ട്ടി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​ദേ​ശ​ത്തേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഈ ​സ്റ്റാ​ളു​ക​ളി​ൽ നി​ന്ന് ല​ഭ്യ​മാ​ണ്.

ടൂ​റി​സം വ​കു​പ്പി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ വേ​ദി​യി​ലൊ​രു​ക്കി​യ കേ​ര​ള​ത്തി​ൻ​റെ സ്റ്റാ​ളും ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. 24 സം​രം​ഭ​ക​രാ​ണ് കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ത്തി​യ​ത്. ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന റി​സോ​ർ​ട്ടു​ക​ൾ, ഹോം​സ്റ്റേ​ക​ൾ, ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ​വ​രും മ​റ്റു പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ പ​വ​ലി​യ​നി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ൻ​റ​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.

വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ലെ സം​രം​ഭ​ക​രെ​യും സം​ഘാ​ട​ക​രെ​യും ഒ​രു​മി​ച്ചു​കൂ​ട്ടു​ന്ന ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ട്രാ​വ​ൽ മാ​ർ​ട്ടി​ൻ​റെ 114ാം പ​തി​പ്പാ​ണ് ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്പ​തു മു​ത​ൽ 11 വ​രെ കൊ​ച്ചി​യി​ലും മാ​ർ​ട്ട് സം​ഘ​ടി​പ്പി​ക്കും.