യുക്മ കേരളപൂരം വള്ളംകളിക്ക് അഴകേകാൻ മെഗാതിരുവാതിര
Monday, August 12, 2019 8:40 PM IST
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളിക്ക് മോഡി കൂട്ടാൻ ഇത്തവണ മുന്നൂറ് വനിതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് സംഘാടകർ വിഭാവനം ചെയ്യുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്‍റ് ലിറ്റി ജിജോയുടെയും ജോയിന്‍റ് സെക്രട്ടറി സെലിന സജീവിന്റെയും നേതൃത്വത്തിലാണ് മെഗാ തിരുവാതിര അണിഞ്ഞൊരുങ്ങുന്നത്. മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ യുകെ മലയാളി സ്ത്രീകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഓഗസ്റ്റ് 31 ന് ഷെഫീൽഡിൽ നടക്കുന്ന കേരളം പൂരം വള്ളംകളിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ ടൂറിസം വകുപ്പിന്‍റേയും കേരളാ ടൂറിസം വകുപ്പിന്‍റേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന "യുക്മ കേരളപൂരം" വള്ളംകളി മഹോത്സവത്തിൽ അരങ്ങുതകർക്കാൻ മെഗാതിരുവാതിരയുമായി രാജ്യത്തിന്‍റെ വിവിധ മേഖലകളിൽനിന്നായി ഇക്കുറി നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്.

മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള സ്ത്രീകളുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകം കൊറിയോഗ്രാഫി ചെയ്ത തിരുവാതിര ചുവടുകളുടെ വീഡിയോ ദൃശ്യങ്ങളും ഉടയാടകളുടെ ഡിസൈനുകളും ഇതിനായി തയാറായിക്കഴിഞ്ഞു.

12 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ അവസരം ഉള്ളത്. യുക്മയുടെ എല്ലാ റീജിയണുകളിനിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി താഴെ പറയുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കോഓർഡിനേഷൻ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

ഈസ്റ്റ് ആംഗ്ലിയ റീജിയൺ:

സോണിയ ലുബി (ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ)
ബീനാ രഘുനാഥൻ (എൻഫീൽഡ് മലയാളി അസോസിയേഷൻ)
ആർച്ചാ അജിത്ത്, ലിബി ജോമി, ജോസ്ന എലിസബത്ത് (എഡ്മണ്ടൻ മലയാളി അസോസിയേഷൻ)

സൗത്ത് ഈസ്റ്റ് റീജിയൺ:

സുജ ജോഷി (സഹൃദയ, കെന്റ്)
റിത്തു ഡെറിക് (വോക്കിംഗ് മലയാളി അസോസിയേഷൻ)
അന്നമ്മ ജോസഫ് (ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ)
സ്മിതാ പോൾ (ഡോർസെറ്റ് കേരളാ കമ്യൂണിറ്റി)

നോർത്ത് വെസ്റ്റ് റീജിയൺ:

ആൻസി ജോയ് (എം.എം.സി.എ)
സോഫിയ ബിജു (സാൽഫോർഡ് മലയാളി അസോസിയേഷൻ)
സൗമ്യ അനിൽ ( ജവഹർ ബോട്ട് ക്ലബ്ബ്, ലിവർപൂൾ)
സിന്ധു ഉണ്ണി (സാൽഫോർഡ് മലയാളി അസോസിയേഷൻ)
പമീലാ പീറ്റർ (വാറിംഗ്ടൺ മലയാളി അസോസിയേഷൻ)
ഷാന്റി ഷാജി (ഓൾഡാം മലയാളി അസോസിയേഷൻ)

സൗത്ത് വെസ്റ്റ് റീജിയൺ:

ബെറ്റി തോമസ് (ഒരുമ, ബെറിൻസ്ഫീൽഡ്)
രശ്മി മനോജ് ( ജി.എം.എ ഗ്ലോസ്റ്റർ ഷെയർ)
മേഴ്സി സജീഷ് ( എസ്.എം.എ. സാലിസ്ബറി)
രേഖാ കുര്യൻ (ഓക്സ്ഫോർഡ് മലയാളി സമാജം)

മിഡ്‌ലാൻഡ്‌സ് റീജിയൺ:

വീണാ പ്രശാന്ത് (എഡിംഗ്ടൺ)
ഷൈനി ബിജോയ് (നോട്ടിംങ്ഹാം)
ട്രീസാ ഡിക്സ് (നോട്ടിംങ്ഹാം)
ഷൈജാ നോബി (വൂസ്റ്റർ)
വെൽകി രാജീവ് (സട്ടൻ കോൾ ഫീൽഡ്)
ബീനാ നോയൽ ( ബി.സി.എം.സി)

യോർക് ഷെയർ & ഹംമ്പർ റീജിയൺ:

ലീനുമോൾ ചാക്കോ (സ്കന്തോർപ്പ്)
അമ്പിളി മാത്യൂസ് (സ്കന്തോർപ്പ്)
സീനാ സാജു ( ഷെഫീൽഡ്)
ആനി പാലിയത്ത് (ഷെഫീൽഡ്)
അനു ലിബിൻ (ഷെഫീൽഡ്)

വെയിൽസ് റീജിയൺ:

റോസിന പി.ടി.(അബരിസ്മിത്ത് മലയാളി അസോസിയേഷൻ)
സെലിൻ ഷാജി (അബരിസ്മിത്ത് മലയാളി അസോസിയേഷൻ)

വിവരങ്ങൾക്ക്: ലിറ്റി ജിജോ (നാഷണൽ വൈസ് പ്രസിഡന്‍റ് ) 07828424575, സെലിന സജീവ് (നാഷണൽ ജോയിന്‍റ് സെക്രട്ടറി) 07507519459.

റിപ്പോർട്ട്: സജീഷ് ടോം