ബെർമിംഗ്ഹാമിൽ സെഹിയോൻ യുകെ ഒരുക്കുന്ന ശുശ്രൂഷ "അലാബേർ' ഓഗസ്റ്റ് 31 ന്
Saturday, August 17, 2019 3:27 PM IST
ബെർമിംഗ്ഹാം: ഏറെ പുതുമകൾ നിറഞ്ഞ ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന "അലാബേർ' ഓഗസ്റ്റ് 31 ന് (ശനി) ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്‍ററിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് കൺവൻഷൻ.

വിശുദ്ധ കുർബാനയ്ക്കു പുറമേ സെഹിയോൻ യുകെ യുടെ വിറ്റ്നസെസ്‌ ബാൻഡ് , പ്രത്യേക വർക് ഷോപ്പുകൾ , അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ അലാബേറിന്‍റെ ഭാഗമാകും

ബെർമിംഗ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി അലാബേർ 2019 ലേക്ക് യുവജനതയെ ക്ഷണിച്ചുകൊണ്ട് നൽകുന്ന സന്ദേശം കേൾക്കാം .
https://www.youtube.com/watch?v=OwahrqqO8Js&feature=youtu.be

യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോൽപ്പിക്കാൻ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്സൈറ്റിൽ നേരിട്ട് റെജിസ്റ്റർ ചെയ്യാം. 5 പൗണ്ടാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.

യുവജനങ്ങളുടെ വളർച്ചയുടെ പാതയിൽ മാർഗദർശിയായി പ്രവർത്തിക്കുന്ന ഫാ.സെബാസ്റ്റ്യൻ അരീക്കാട്ട് അലാബേർ ശുശ്രൂഷയെപ്പറ്റി നൽകുന്ന സന്ദേശവും കേൾക്കാം ;
https://youtu.be/eqZC3VJpxb0

വിവരങ്ങൾക്ക്‬: ക്ലമൻസ് നീലങ്കാവിൽ ‭07949 499454‬, ടെന്നി ‭44 7740 818172‬.

വിലാസം: BETHEL CONVENTION CENTRE, BIRMINGHAM, B 70 7J W .