പാ​ലം ഫൊ​റോ​ന കു​ടും​ബ​സം​ഗ​മം "ഫ​മി​ലി​യ 2019' സം​ഘ​ടി​പ്പി​ച്ചു
Monday, August 19, 2019 11:41 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ്-​ഡ​ൽ​ഹി രൂ​പ​ത സ്ഥാ​പി​ത​മാ​യി ഏ​ഴു​വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന അ​വ​സ​ര​ത്തി​ൽ പാ​ലം ഫൊ​റോ​നാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മം "ഫ​മി​ലി​യ 2019' ഓ​ഗ​സ്റ്റ് 18 ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി എ- ​ബ്ലോ​ക്ക് എം​സി​ഡി ഹാ​ളി​ൽ(​സാ​ന്തോം ന​ഗ​ർ) വ​ച്ചു ന​ട​ത്ത​പ്പ​ട്ടു. ഫൊ​റോ​ന​യി​ലെ പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന, ദ്വാ​ര​ക സെ​ന്‍റ് പ​യ​സ് 10 ജ​ന​ക്പു​രി സെ​ന്‍റ് തോ​മ​സ്, ഹ​രി​ന​ഗ​ർ ചാ​വ​റ കു​രി​യാ​ക്കോ​സ് ഏ​ലി​യാ​സ്, വി​കാ​സ്പു​രി സെ​ന്‍റ് എ​ഫ്രേം, ന​ജ​ഫ​ഗ​ഡ് സേ​ക്ര​ട്ട് ഹാ​ർ​ട്ട് എ​ന്നീ 6 ഇ​വ​ക​ക​ളി​ലെ 900 കു​ടും​ബ​ങ്ങ​ൾ ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കു ചേ​ർ​ന്നു. ഇ​ട​വ​ക​ക​ളി​ലെ വ്യ​ക്തി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും കൂ​ട്ടാ​യ്മ വ​ള​ർ​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഫൊ​റോ​ന വി​കാ​രി റ​വ. ഫാ. ​അ​ബ്ര​ഹാം ചെ​ന്പോ​റ്റി​ക്ക​ൽ ര​ക്ഷാ​ധി​കാ​രി​യും പി.​ഇ​സ​ഡ്. തോ​മ​സ് ക​ണ്‍​വീ​ന​റു​മാ​യ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഓ​ഗ​സ്റ്റ് 18 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ഫൊ​റോ​ന വി​കാ​രി റ​വ. ഫാ. ​അ​ബ്ര​ഹാം ചെ​ന്പോ​റ്റി​ക്ക​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. 10.45ന് ​മേ​രി നാ​മ​ധാ​രി​ക​ളാ​യ അ​മ്മ​മാ​രു​ടെ കാ​ഴ്ച സ​മ​ർ​പ്പ​ണ​വും തു​ട​ർ 6 ഇ​ട​വ​ക മ​ധ്യ​സ്ഥ​രു​ടെ രൂ​പ​ങ്ങ​ളി​ൽ പു​ഷ്പ​ഹാ​ര​ങ്ങ​ളും അ​ർ​പ്പി​ച്ചു. രാ​വി​ലെ 11ന് ​ഫ​രീ​ദാ​ബാ​ദ്-​ഡ​ൽ​ഹി രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി. കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര ഫൊ​റോ​ന​യി​ലെ 6 ഇ​ട​വ​ക വി​കാ​രി​മാ​രാ​യ റ​വ. ഫാ. ​അ​ബ്ര​ഹാം ചെ​ന്പോ​റ്റി​ക്ക​ൽ എം​സ്ടി, റ​വ. ഫാ. ​ബി​ജു ക​ണ്ണ​ന്പു​ഴ, റ​വ. ഫാ.​ആ​ന്േ‍​റാ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, സി​എം​ഐ, റ​വ. ഫാ. ​ജോ​ർ​ജ് കി​ഴു​ത​റ, റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മൂ​ലേ​ച്ചാ​ലി​ൽ, വി.​സി. റ​വ. ഫാ. ​ആ​ന്‍റൂ ആ​ലു​മ്മൂ​ട്ടി​ൽ എം​സ്ടി എ​ന്നി​വ​ര്ക്കൊ​പ്പം തി​രി​ക​ൾ തെ​ളി​ച്ചു പ​രി​പാ​ടി​ക​ളു​ടെ ഓ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യ്ക്ക് അ​ഭി. കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പി​താ​വ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫൊ​റോ​ന​യി​ലെ ആ​റു വി​കാ​രി​മാ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫ​മി​ലി​യ 2019ന്‍റെ സ്മ​ര​ണി​ക അ​ഭി. കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പി​താ​വ് പ്ര​കാ​ശ​നം ചെ​യ്തു. അ​തോ​ടൊ​പ്പം ലോ​ഗോ​സ് ക്വി​സ് എ ​മു​ത​ൽ എ​ഫ് വ​രെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ ഫൊ​റോ​ന​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ഷോ​ണ്‍ ക്രി​സ്റ്റോ ഷാ​ജി ഹ​രി​ന​ഗ​ർ, ജൂ​ലി​യ മേ​രി തോ​മ​സ് ഹ​രി​ന​ഗ​ർ, ക്രി​സ്റ്റോ ബാ​ബു വി​കാ​സ്പു​രി, മോ​ളി റ്റോ​മി പാ​ലം, സു​നി​ൽ വ​ർ​ഗീ​സ് ഹ​രി​ന​ഗ​ർ, ജേ​ക്ക​ബ് എ​ബ്ര​ഹാം വി​കാ​സ്പു​രി, സി. ​ബെ​റ്റ്സി എ​ഫ്സി​സി പാ​ലം എ​ന്നി​വ​ർ​ക്കും പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ സ​യ​ൻ​സ്, ആ​ർ​ട്സ്, കൊ​മേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ശി​ഷ് പോ​ൾ പാ​ലം, അ​ന​ഖ ബോ​ബി ജ​ന​ക്പു​രി, റോ​യ​ൽ ജേ​ക്ക​ബ് ജോ​ണ്‍​സി ഹ​രി​ന​ഗ​ർ ഫ​മി​ലി​യ സു​വ​നീ​റി​ന്‍റെ മു​ഖ​ചി​ത്ര മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച റോ​ബി​ൻ റെ​ജി പാ​ലം എ​ന്നി​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് ഫ​രീ​ദാ​ബാ​ദ് രൂ​പ​താ ഡി​എ​സ്വൈ​എ​മ്മി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഓ​രോ മ​ണി​ക്കൂ​റി​ലും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

സു​പ്രീം​കോ​ട​തി റി​ട്ട. ജ​ഡ്ജി കു​ര്യ​ൻ ജോ​സ​ഫ് ഉ​ത്ത​മ കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ സ​ഭ​യു​ടെ അ​ടി​ത്ത​റ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക്ലാ​സ് ന​യി​ച്ചു. ഓ​രോ ഇ​ട​വ​ക​ക​ളു​ടെ​യും സാ​ക്ഷി​പ്ത ച​രി​ത്രം അ​താ​ത് ഇ​ട​വ​ക വി​കാ​രി​മാ​ർ ദൃ​ശ്യ ശ്രാ​വ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ഫൊ​റോ​ന ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ വോ​യി​സ് ഓ​ഫ് ഫൊ​റൈ​ൻ ഗാ​ന​മേ​ള​യും ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ഉ​ട​മ​യാ​യ വി​ൽ​സ​ണ്‍ ച​ന്പ​ക്കു​ള​ത്തി​ന്‍റെ മാ​സ്മ​രി​ക മാ​യാ​ജാ​ലം പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്