കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു
Tuesday, August 20, 2019 12:00 AM IST
ല​ണ്ട​ൻ: മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ക​വ​ൻ​ട്രി​യി​ൽ ചേ​ർ​ന്ന അ​ഡ്ഹോ​ക് ക​മ്മ​റ്റി മീ​റ്റി​ഗി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ്, ര​ജി​സ്ട്രാ​ർ സേ​തു​മാ​ധ​വ​ൻ എം, ​ജ​ലി​ൻ മ​ല​യാ​ളം മി​ഷ​ൻ അ​ഡ്ഹോ​ക് ക​മ്മ​റ്റി​യം​ഗം ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ കേ​ര​ള​ത്തി​ലെ മ​ല​യാ​ളം മി​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്നും മ​റ്റു അ​ഡ് ഹോ​ക് ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ മു​ര​ളീ വെ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ൽ നി​ന്നും പ​ങ്കെ​ടു​ത്തു.

ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളെ മു​റു​കെ പി​ടി​ച്ചു കൊ​ണ്ട് ആ​ധു​നീ​ക അ​ക്കാ​ദ​മി​ക് രീ​തി​യി​ൽ കു​ട്ടി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന​തി​ൽ മ​ല​യാ​ളം മി​ഷ​ൻ വ​ഹി​ക്കു​ന്ന പ​ങ്ക് പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് എ​ടു​ത്ത് പ​റ​ഞ്ഞു. യു ​കെ​യി​ലെ മ​ല​യാ​ളം മി​ഷ​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​വ​ലോ​ക​നം ചെ​യ്ത​തോ​ടൊ​പ്പം മേ​ഖ​ലാ ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​വാ​ൻ ആ​ഹ്വാ​നം ചെ​യ്തു. അ​തി​നാ​യി ഇ​പ്പോ​ൾ യു ​കെ ചാ​പ്റ്റ​റി​നെ യു​കെ സൗ​ത്ത്, യു​കെ മി​ഡ്ലാ​ൻ​ഡ്സ്, യു​കെ നോ​ർ​തേ​ണ്‍ അ​യ​ർ​ല​ൻ​ഡ്, യു​കെ സ്കോ​ട്ട്ലാ​ൻ​ഡ് & നോ​ർ​ത്ത് ഈ​സ്റ്റ്, യു​കെ നോ​ർ​ത്ത്, യു​കെ യോ​ർ​ക്ക് ഷ​യ​ർ എ​ന്നീ ആ​റു മേ​ഖ​ല​ക​ളാ​ക്കി തി​രി​ക്കു​ന്ന​തി​നും പി​ന്നീ​ട് ആ​വ​ശ്യ​മെ​ങ്കി​ൽ പു​തി​യ മേ​ഖ​ല​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള മേ​ഖ​ല​ക​ൾ​ക്ക് മേ​ഖ​ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ എ​ത്ര​യും പെ​ട്ട​ന്ന് നി​യ​മി​ക്കു​ന്ന​തി​നും അ​വ​ർ യു​കെ ചാ​പ്റ്റ​റി​ൽ നി​ന്നു​ള്ള​വ​ര​ല്ലെ​ങ്കി​ൽ അ​വ​രെ യു ​കെ ചാ​പ്റ്റ​റി​ൽ ഉ​ൾ​പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

മ​ല​യാ​ളം മി​ഷ​ന്‍റെ മൂ​ല്യ​നി​ർ​ണ​യ​മാ​യ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശം മി​ഷ​ൻ ര​ജി​സ്ട്രാ​ർ സേ​തു​മാ​ധ​വ​ൻ ന​ൽ​കി. ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള സ്കൂ​ളു​ക​ളി​ലെ കു​റ​ഞ്ഞ​ത് നൂ​റു കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ’ക​ണി​ക്കൊ​ന്ന’ കോ​ഴ്സി​ൽ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് എ​ല്ലാ സ​ഹാ​യ​വും ര​ജി​സ്ട്രാ​ർ വാ​ഗ്ദാ​നം ചെ​യ്തു.

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച അ​ഡ് ഹോ​ക് ക​മ്മ​റ്റി പി​രി​ച്ചു വി​ടു​ന്ന​തി​നും പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മു​ര​ളി വെ​ട്ട​ത്ത് പ്ര​സി​ഡ​ന്‍റ്, ഡോ. ​സീ​നാ പ്ര​വീ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഏ​ബ്ര​ഹാം ക​ര്യ​ൻ സെ​ക്ര​ട്ട​റി, സി​എ ജോ​സ​ഫ് , സ്വ​പ്ന പ്ര​വീ​ണ്‍ എ​ന്നി​വ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യും ബേ​സി​ൽ ജോ​ണ്‍, ജ​നേ​ഷ് സി.​എ​ൻ, ജ​യ​പ്ര​കാ​ശ് എ​സ്എ​സ് , ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ൻ, ഇ​ന്ദു​ലാ​ൽ സോ​മ​ൻ, സു​ജു ജോ​സ​ഫ് എ​ന്നി​വ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​മാ​യു​ള്ള ഭ​ര​ണ സ​മി​തി​യെ​യാ​ണ് പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് .

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ കീ​ഴി​ൽ നി​ര​വ​ധി സ്കൂ​ളു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും, വേ​ണ്ട മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും അ​ഡ്ഹോ​ക് ക​മ്മ​റ്റി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും , വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മൂ​ല്യ നി​ർ​ണ​യ​മാ​യ പ​ഠ​നോ​ത്സ​വ​വും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞി​ല്ല എ​ന്ന​ത് ഒ​രു പോ​രാ​യ്മ​യാ​യി വി​ല​യി​രു​ത്തു​ക​യു​ണ്ടാ​യി. ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യ​ഥാ സ​മ​യം മ​ല​യാ​ളം മി​ഷ​ൻ കേ​ര​ളാ ഓ​ഫീ​സി​നെ അ​റി​യി​ക്കു​ന്ന​തി​നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​യ വീ​ഴ്ച പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി സെ​ക്ര​ട്ട​റി ശ്രീ ​ഏ​ബ്ര​ഹാം കു​ര്യ​നെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ ​സി എ ​ജോ​സ​ഫി​നെ​യും ക​മ്മ​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​ത്ത ഭ​ര​ണ​സ​മി​തി​ക്ക് പു​റ​മേ ഇ​ന്ദു ലാ​ൽ സോ​മ​നെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും, ജ​യ​പ്ര​കാ​ശ് എ​സ്.​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ദ​ഗ്ദ്ധ സ​മി​തി​യും സു​രേ​ഷ് മ​ണ​ന്പൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ഉ​പ​ദേ​ശ​ക സ​മി​തി​യും രൂ​പീ​ക​രി​ക്കു​വാ​നു​മു​ള്ള നി​ർ​ദ്ദേ​ശ​വും മ​ല​യാ​ളം മി​ഷ​ൻ ന​ൽ​കു​ക​യു​ണ്ടാ​യി.