ലണ്ടൻ: യുകെയിലെ മലയാള ഭാഷാപ്രേമികളുടെ പൊതുവേദി ലണ്ടൻ മലയാള സാഹിത്യവേദി പ്രവർത്തനം പത്താം വർഷത്തിലേക്ക് കടക്കുന്നു. 2010 മാർച്ച് 23 ന് മനോർപാർക്കിലെ കേരള ഹൗസിൽ നടന്ന ഭാഷസ്നേഹികളുടെ ഒത്തുചേരലിൽ സാഹിത്യകാരൻ കാരൂർ സോമൻ ലണ്ടൻ മലയാള സാഹിത്യവേദിയുടെ ഒൗപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു.
സാഹിത്യമത്സരങ്ങൾ, സാഹിത്യസല്ലാപം, പ്രമുഖ സാഹിത്യകാര·ാർ പങ്കെടുത്ത സമ്മേളനങ്ങൾ,
യുകെയിലെ കലാ സാംസ്കാരിക സാഹിത്യരംഗത്ത് നിസ്തുല്യ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കൽ, ചിത്രകലാ ശിൽപശാല, കലാരംഗത്ത് വളർന്നു വരുന്ന കുട്ടികളെയും കലാകാര·ാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷംതോറും സംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ ’ വർണനിലാവ് ’ തുടങ്ങി നിരവധി പ്രവർത്തങ്ങളിലൂടെ വളരെ സജീവമായി പ്രവർത്തിക്കുന്ന ലണ്ടണ് മലയാള സാഹിത്യവേദി പ്രവർത്തനത്തിന്റെപത്താം വാർഷീകം ഗംഭീരമായി ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷൻ ഇതിനോടകം പ്രവാസി എഴുത്തുകാരുടെ നാല് കൃതികൾ പ്രസിദ്ധീകരിച്ചു.
നിലവിലെ ഭാരവാഹികളായ റജി നന്തികാട്ട് ( ജനറൽ കോർഡിനേറ്റർ), സി. എ. ജോസഫ് (കോർഡിനേറ്റർ ), സിസിലി ജോർജ്ജ് (കോർഡിനേറ്റർ ) ജോർജ്ജ് അരങ്ങാശ്ശേരി ( കോർഡിനേറ്റർ ), സുലൈമാൻ ( കോർഡിനേറ്റർ ) എന്നിവർ ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പത്താം വാർഷീക ആഘോഷ പരിപാടികൾക്ക് രൂപം കൊടുത്തു.
ആഘോഷ പരിപാടികൾ ക്രമീകരിക്കുന്നതിന് ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് നേതൃത്വം കൊടുക്കുന്ന കമ്മറ്റിയിൽ പത്താം വർഷാഘോഷങ്ങളുടെ പരിപാടികളുടെ പ്രോഗ്രാം കോർഡിനേറ്ററായി സി. എ. ജോസഫിനെ തെരഞ്ഞെടുത്തു.
യുകെയിലെ കലാ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന സി.എ. ജോസഫ് നല്ലൊരു സംഘാടകനും അഭിനേതാവുമാണ്. നിലവിൽ യുക്മയുടെ സാംസ്കാരികവേദിയുടെ രക്ഷാധികാരിയായും ചുമതല വഹിക്കുന്നു. സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ സിസിലി ജോർജ് പത്താം വാർഷീകാഘോഷങ്ങളുടെ വനിതാ വിഭാഗം കോർഡിനേറ്ററായി പ്രവർത്തിക്കും.
പത്താം വാർഷീകാഘോഷങ്ങളുടെ സമാപനമായി നടക്കുന്ന ’ വർണ്ണനിലാവ് 2020’ എന്ന നൃത്ത സംഗീത സന്ധ്യയുടെ ഏകോപന ചുമതല യുകെയിലെ കലാ രംഗത്തും സാമൂഹ്യ രംഗത്തും വർഷങ്ങളായി പ്രവർത്തിക്കുന്ന വക്കം ജി. സുരേഷ്കുമാർ ( തന്പി) നിർവഹിക്കും. ഡിജിറ്റൽ സ്ക്രീൻ ഉൾപ്പെടെ സാങ്കേതികമായി ഉന്നത നിലവാരം പുലർത്തുന്ന പ്രോഗ്രാമായിരിക്കും വർണ്ണനിലാവ് .
2019 സെപ്റ്റംബർ മുതൽ 2020 മെയ് വരെയുള്ള മാസങ്ങളിൽ സംവാദം, സാഹിത്യസല്ലാപം, കേരളത്തിലെ കലാലയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരം, പുസ്തക പ്രകാശനം, സാഹിത്യ യാത്രകൾ, കേരളത്തിൽ വച്ച് നടക്കുന്ന ആഗോള സാഹിത്യ സെമിനാറും പുരസ്കാരദാന ചടങ്ങും, പ്രഭാഷണ പാന്പരകൾ തുടങ്ങി പത്തോളം പരിപാടികളാണ് പത്താം വാർഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിക്കപ്പെടുന്നത്.
സോഷ്യൽ മീഡിയകളിലും സജീവനൊരുങ്ങുകയാണ് ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ യുട്യൂബ് ചാനൽ, ലൈവ് സ്ക്രീമിങ്, ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ തുടങ്ങി നിരവധി നൂതന മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.