പ​തി​നാ​ലാ​മ​ത് ഗ​ർ​ഷോം അ​ന്ത​ർ​ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; പു​ര​സ്കാ​ര​ദാ​നം നോ​ർ​വെ​യി​ൽ 24ന്
Tuesday, August 20, 2019 12:19 AM IST
കൊ​ച്ചി: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യു​ള്ള 2019ലെ ​ഗ​ർ​ഷോം ഫൗ​ണ്ടേ​ഷ​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഗ​ർ​ഷോം ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡി​ന് വി.​എ.​ഹ​സ​ൻ (ദു​ബാ​യ്) , പ്ര​വാ​സി വ​നി​ത അ​വാ​ർ​ഡി​ന് ഡോ. ​ലാ​ലി സാ​മു​വ​ൽ (ന്യൂ​സി​ലാ​ന്‍റ്), പ്ര​വാ​സി ര​ത്ന അ​വാ​ർ​ഡി​ന് ബാ​ബു വ​ർ​ഗീ​സ് ( യു​എ​സ്എ), യം​ഗ് ടാ​ല​ന്‍റ് അ​വാ​ർ​ഡി​ന് ഡോ. ​രാം​കു​മാ​ർ നാ​യ​ർ (സ്വീ​ഡ​ൻ), ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് ബി​ജു വ​ർ​ഗീ​സ് ( ഇ​ന്ത്യ) എ​മ​ർ​ജിം​ഗ് ബി​സി​ന​സ്മാ​ൻ അ​വാ​ർ​ഡി​ന് റ്റി​ബി കു​രു​വി​ള ( ജ​പ്പാ​ൻ), യം​ഗ് ബി​സി​ന​സ്മാ​ൻ അ​വാ​ർ​ഡി​ന് സ്വ​രൂ​പ് രാ​ജ​ൻ മ​യി​ൽ​വാ​ഹ​നം (കു​വൈ​റ്റ്) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​യ്ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് ഓ​സ്ട്രേ​ലി​യാ​യി​ലെ എ​ന്‍റെ കേ​ര​ളം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് 24ന് ​നോ​ർ​വെ ത​ല​സ്ഥാ​ന​മാ​യ ഒ​സ്ലോ​യി​ലെ സ്കാ​ൻ​ഡി​ക് സൊ​ളി ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.

നോ​ർ​വീ​ജി​യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​തി​ഥ്യ​മ​രു​ളു​ന്ന പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ നോ​ർ​വെ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ക്രി​ഷ​ൻ കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​കും. നോ​ർ​വെ നൊ​തോ​ട​ൻ സി​റ്റി മേ​യ​ർ ഗ്രീ ​ഫു​ഗ്ലെ​സ്റ്റെ​വ​യി​റ്റ് ബ്ലോ​ക്ലി​ങ​ർ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.

സ്വ​പ്ര​യ​ത്നം​കൊ​ണ്ട് കേ​ര​ള​ത്തി​ന് പു​റ​ത്ത് ജീ​വി​ത വി​ജ​യം നേ​ടു​ക​യും, മ​ല​യാ​ളി​ക​ളു​ടെ യ​ശ​സ് ഉ​യ​ർ​ത്തു​ക​യും ചെ​യ്ത പ്ര​വാ​സി മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കു​വാ​ൻ ബം​ഗ്ലൂ​രു ആ​സ്ഥാ​ന​മാ​യ ഗ​ർ​ഷോം ഫൗ​ണ്ടേ​ഷ​ൻ 2002 മു​ത​ലാ​ണ് ഗ​ർ​ഷോം പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി വ​രു​ന്ന​തെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് പോ​ൾ പ​റ​ഞ്ഞു. മു​ൻ ക​ർ​ണാ​ട​ക എം​എ​ൽ​എ ഐ​വാ​ൻ നി​ഗ്ലി ചെ​യ​ർ​മാ​നാ​യും, നോ​ർ​വെ ആ​ർ​ട്ടി​ക് യൂ​ണി​വേ​ഴ്സി​റ്റി പ്രൊ​ഫ​സ​ർ ബി​ന്ദു സാ​റ വ​ർ​ഗീ​സ്, മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ല അ​സി.​പ്രൊ​ഫ​സ​ർ അ​ൻ​വ​ർ അ​ബ്ദു​ള്ള എ​ന്നി​വ​ർ അ​ട​ങ്ങി​യ സ​മി​തി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ിൃശ2019​മൗ​ഴ19​മം​മൃ​റ.​ഷു​ഴ റി​പ്പോ​ർ​ട്ട്: ജി​ൻ​സ് പോ​ൾ