ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​യ​ച്ച സാ​ധ​ന​ങ്ങ​ൾ മു​ക്കി; ട്ര​ക്ക് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Tuesday, August 20, 2019 11:11 PM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി അ​യ​ച്ച സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി​യ ട്ര​ക്ക് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ധാ​ർ​വാ​ഡ് ജി​ല്ല​യി​ലെ ക​ല്ലൂ​രി​ലാ​ണ് സം​ഭ​വം. ഉ​പ്പി​ന​ബെ​ത്ത​ഗെ​രി സ്വ​ദേ​ശി​യാ​യ കാ​ഷിം​സാ​ബ് ഹോ​ളി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബ​ലാ​ഗ​വി ജി​ല്ല​യി​ലെ ഗോ​ക​കി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലാ​ണ് കാ​ഷിം​സാ​ബി​ൻ​റെ ട്ര​ക്ക് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ഗോ​ക​കി​ൽ കു​റ​ച്ചു സാ​ധ​ന​ങ്ങ​ൾ മാ​ത്രം ഇ​റ​ക്കി​യ ശേ​ഷം ഇ​യാ​ൾ ബാ​ക്കി സാ​ധ​ന​ങ്ങ​ളു​മാ​യി തി​രി​കെ ഉ​പ്പി​ന​ബെ​ത്ത​ഗെ​രി​യി​ലെ വാ​ട​ക​വീ​ട്ടി​ലെ​ത്തി. ട്ര​ക്കി​ൽ നി​ന്ന് ബാ​ക്കി സാ​ധ​ന​ങ്ങ​ൾ ഇ​യാ​ൾ വീ​ട്ടി​ൽ ഇ​റ​ക്കി.

അ​ടു​ത്ത ത​വ​ണ​യും ഇ​തു​ത​ന്നെ ആ​വ​ർ​ത്തി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ കൈ​യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് മ​ഹാ​വീ​ർ അ​ഷ്ടാ​ഗി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​രാ​ഗ് പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു.