എ​സ്എ​ൻ​ഡി​പി യോ​ഗം കു​ടും​ബ​യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, September 2, 2019 10:37 PM IST
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​ഡി​പി യോ​ഗം ന്യൂ​ഡ​ൽ​ഹി ശാ​ഖ​യി​ൽ ഏ​രി​യാ അ​ടി​സ്ഥാ​ന​മാ​ക്കി കു​ടും​ബ​യൂ​ണി​റ്റു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ശ്രീ​നാ​രാ​യ​ണ ഗൂ​രു​ദേ​വ ജീ​വി​ത​വു​മാ​യി ബ​ന്ധ​മു​ള്ള പേ​രു​ക​ളാ​ണ് ഓ​രോ യൂ​ണി​റ്റി​നും ന​ൽ​കു​ന്ന​ത്. അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ, ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്ര​ച​ര​ണാ​ർ​ഥം മാ​സ​ത്തി​ൽ ര​ണ്ടു​ദി​വ​സം യൂ​ണി​റ്റു​ക​ളി​ൽ ശ്രീ​നാ​രാ​യ​ണ പ​ഠ​ന​ക്ലാ​സു​ക​ൾ ന​ട​ത്തും. കൂ​ടാ​തെ സ​ന്പാ​ദ്യ​ശീ​ലം ഉ​ണ്ടാ​ക്കു​ന്ന​തി​ലേ​ക്ക് "എ​ന്‍റെ ഗു​രു​ദേ​വ​നൊ​രു കാ​ണി​ക്ക വ​ഞ്ചി​ക" എ​ന്ന പേ​രി​ൽ എ​ല്ലാ കു​ടും​ങ്ങ​ളി​ലും സ​ന്പാ​ദ്യ കു​ടു​ക്ക​ക​ൾ വി​ത​ര​ണം ചെ​യ്യും.

സ​ന്പാ​ദ്യ കു​ടു​ക്ക​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ക​ല്ല​റ മ​നോ​ജ് നി​ർ​വ​ഹി​ച്ചു. മൗ​ലാ​നാം ആ​സാ​ദ് മെ​ഡി​ക്ക​ൽ ക്യാ​ന്പ്സ്, നാ​രാ​യ​ണ വി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടും​ബ​യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: മ​നോ​ജ് ക​ല്ല​റ