ഡി​എം​എ​യു​ടെ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ വ​സു​ന്ധ​ര എ​ൻ​ക്ലേ​വ് ജേ​താ​ക്ക​ൾ
Monday, September 2, 2019 10:39 PM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വോ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​വാ​സി​ക​ൾ​ക്കാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലൊ​രു​ക്കി​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ വ​സു​ന്ധ​ര എ​ൻ​ക്ലേ​വ് ഒ​ന്നാ​മ​തെ​ത്തി. ആ​ർ​കെ പു​രം സെ​ക്ട​ർ 4-ലെ ​ഡി​എം​എ. സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലാ​ണ് മാ​നു​വേ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്സി​ന്‍റെ​യും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ക്ക​ള മ​ത്സ​ര​ത്തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

ഡി​എം​എ. വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കേ​ശ​വ​ൻ​കു​ട്ടി മ​ല​ബാ​ർ മാ​നു​വേ​ലി​ന്‍റെ മാ​നു​വേ​ൽ മെ​ഴു​ക്ക​നാ​ൽ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ത്തി​നു ശേ​ഷം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ഗ​വ​ണ്‍​വ​മെ​ന്‍റ് സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ ഡോ. ​എ സ​ന്പ​ത്ത്, നോ​ർ​ക്ക ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ ഷാ​ജി​മോ​ൻ, ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദി​നി ഹ​രി​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി, ട്ര​ഷ​റ​ർ സി.​ബി. മോ​ഹ​ന​ൻ, ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ ആ​ർ.​ജി. കു​റു​പ്പ്, പൂ​ക്ക​ളം ക​ണ്‍​വീ​ന​ർ പി.​എ​ൻ. ഷാ​ജി, ഓ​ണം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​ജെ. ടോ​ണി, ജ​ഡ്ജി​മാ​രാ​യ ന​വ​രം​ഗ് പാ​ല​ക്കാ​ടി​ന്‍റെ ക​ണ്ണ​ൻ പാ​ല​ക്കാ​ട്, അ​ജി​ത് ജി. ​മ​ണി​യ​ൻ, നൗ​ഷാ​ദ് എം.​കെ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​ന്നാം സ​മ്മാ​ന​മാ​യി അ​നു​കൂ​ൽ മേ​നോ​ൻ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ഡി​എം​എ. ഫ​ല​ക​വും 15,000 രൂ​പ​യും ഡി​എം​എ. വ​സു​ന്ധ​രാ എ​ണ്‍​ക്ലേ​വി​നു ല​ഭി​ക്കും. ര​ണ്ടാം സ​മ്മാ​ന​മാ​യി 10,000/ രൂ​പ​യും ഡി​എം​എ. ഫ​ല​ക​വും ഡി​എം​എ ആ​ർ.​കെ. പു​രം ഏ​രി​യാ ക​ര​സ്ഥ​മാ​ക്കി. മൂ​ന്നാം സ​മ്മാ​ന​മാ​യി 7,500 രൂ​പ​യും ഡി​എം​എ ഫ​ല​ക​വും ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് - 2 ഏ​രി​യ​യും ഡി​എം​എ. ജ​ന​ക്പു​രി ഏ​രി​യ​യും പ​ങ്കി​ട്ടെ​ടു​ത്തു. സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യി 2,000 രൂ​പ വീ​തം ഡി​എം​എ. ദി​ൽ​ശാ​ദ്കോ​ള​നി, ഡി​എം​എ. ക​രോ​ൾ ബാ​ഗ് - ക​ണാ​ട്ട് പ്ലേ​സ് ഏ​രി​യാ, ഗ​സ്റ്റ്ഹൗ​സ് മ​യൂ​ർ വി​ഹാ​ർ ഫേ​സ് - 3, കൈ​ര​ളി മു​നി​ർ​ക എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​നാ​ർ​ഹ​ർ​ക്ക് സെ​പ്റ്റം​ബ​ർ 10 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5:30 മു​ത​ൽ സി​രി ഫോ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ക്കു​ന്ന ’ഉ​ത്രാ​ട​പ്പൂ​നി​ലാ​വ്’ എ​ന്ന ഡി​എം​എ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണ​വും ചെ​യ്യും.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി