മൊസാംബിക്കിൽ സമാധാനം നിലനിർത്തണം: മാർപാപ്പ
Thursday, September 5, 2019 11:31 PM IST
മാ​​​പു​​​ട്ടോ: ഏ​​​റെ പ്ര​​​യ​​​ത്നി​​​ച്ചു നേ​​​ടി​​​യ സ​​​മാ​​​ധാ​​​നം നി​​​ല​​​നി​​​ർ​​​ത്താ​​​നും വീ​​​ണ്ടും ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു പോ​​​കാ​​​തി​​​രി​​​ക്കാ​​​നുമാ​​​യി എ​​​ല്ലാ​​​വ​​​ർ​​​ക്കും തു​​​ല്യാ​​​വ​​​സ​​​രം ന​​​ൽ​​​കാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ മൊ​​​സാം​​​ബി​​​ക് നേ​​​തൃ​​​ത്വ​​​ത്തെ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മൊ​​​സാം​​​ബി​​​ക്കി​​​ൽ അ​​​പ്പ​​​സ്തോ​​​ലി​​​ക പ​​​ര്യ​​​ട​​​ന​​​ത്തി​​​നെ​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ഹൃ​​​ദ്യ​​​മാ​​​യ വ​​​ര​​​വേ​​​ല്പ് ല​​​ഭി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ചേ​​​ർ​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​ലി​​​പ്പെ ന്യൂ​​​യി​​​സി​​​യു​​​ടെ ഫ്രെ​​​ലി​​​മോ പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​താ​​​ക്ക​​​ളും പ്ര​​​തി​​​പ​​​ക്ഷ റെ​​​നാ​​​മോ പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​താ​​​ക്ക​​​ളും സം​​​ബ​​​ന്ധി​​​ച്ചു. ഇ​​​രു​​​കൂ​​​ട്ട​​​രും ത​​​മ്മി​​​ൽ ന​​​ട​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം 1992ലാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. ആ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. 1992ൽ ​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​മാ​​​ണ് സ​​​മാ​​​ധാ​​​ന ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്.

ശ്വാ​​​ശ​​​ത സ​​​മാ​​​ധാ​​​നം വേ​​​ണ​​​മെ​​​ങ്കി​​​ൽ പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും തീ​​​വ്ര​​​വാ​​​ദം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. എ​​​ല്ലാ​​​വ​​​ർ​​​ക്കും തു​​​ല്യാ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ച്ചു.