മയൂർ വിഹാർ ഫേസ് 1 സെന്‍റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ ആഘോഷിച്ചു
Monday, September 9, 2019 8:21 PM IST
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് 1 സെന്‍റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തി നിർഭരമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു.

സെപ്റ്റംബർ ഒന്നിന് രാവിലെ 8.30 നു വികാരി ഫാ. തോമസ് കുളംപള്ളിൽ കൊടിയേറ്റി.

7 ന് വൈകുന്നേരം 7 .15 നു വിശുദ്ധ കുർബാന, നൊവേന,ലദീഞ്ഞ് എന്നിവയ്ക്ക് മനോജ് കൊല്ലംപറമ്പിൽ , ഫാ. ജിമ്മിച്ചൻ കർത്താനം എന്നിവർ കാർമികത്വം വഹിച്ചു. വൈകുന്നേരം 8.30 ന് സെന്‍റ് കുര്യാക്കോസ് എലിയാസ് ചവറ സദന്‍റെ ആശിർവാദം, പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടന്നു.

8 ന് രാവിലെ 9 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ.ജിമ്മിച്ചൻ കർത്താനം മുഖ്യകാർമികത്വം വഹിച്ചു . ഫാ. ജോമി വാഴക്കാലയിൽ തിരുനാൾ സന്ദേശം നൽകി . തുടർന്നു ലദീഞ്ഞ്, പ്രദക്ഷിണം, ചെണ്ടമേളം, സ്നേഹവിരുന്ന് എന്നിവ നടന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്