മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Monday, September 16, 2019 10:39 PM IST
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (എം​എം​സി​എ) ഓ​ണാ​ഘോ​ഷ​വും പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ​മു​ചി​തം ആ​ഘോ​ഷി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ വി​ഥി​ൻ​ഷോ ഫോ​റം സെ​ന്‍റ​റി​ൽ രാ​വി​ലെ 11ന് ​പൂ​ക്ക​ള​മി​ട്ട് ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ യു​ക്മ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എം​സി​എ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു. പി. ​മാ​ണി സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ മു​ൻ യു​ക്മ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ്, മു​ൻ എം​എം​സി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ റെ​ജി മ​ഠ​ത്തി​ലേ​ട്ട്, കെ.​കെ. ഉ​തു​പ്പ്, ജോ​ബി മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ക്കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ജ​നീ​ഷ് കു​രു​വി​ള​യും, വ​ര​വ് ചി​ല​വു ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ സാ​ബു ചാ​ക്കോ​യും അ​വ​ത​രി​പ്പി​ച്ചു, പൊ​തു​യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം വാ​ങ്ങി.

യു​കെ​യി​ൽ നി​ന്നും യു​എ​സി​ലേ​ക്ക് കു​ടി​യേ​റു​ന്ന മു​ൻ എം​എം​സി​എ പ്ര​സി​ഡ​ൻ​റ് റെ​ജി മ​ഠ​ത്തി​ലേ​ട്ടി​നെ​യും കു​ടും​ബ​ത്തി​നെ​യും അ​വ​ർ എം​എം​സി​എ​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളു​ടെ പേ​രി​ൽ എം​എം​സി​എ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ദ​രി​ച്ചു.

രാ​വി​ലെ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടേ​യും ഇ​ൻ​ഡോ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. തു​ട​ർ​ന്ന് പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ ന​ട​ന്ന വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യി​ൽ ഏ​ക​ദേ​ശം മു​ന്നൂ​റ്റി അ​ൻ​പ​തോ​ളം പേ​ർ പ​ങ്കു​ചേ​ർ​ന്നു. ടീം ​എം​എം​സി​എ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വോ​ള​ണ്ടി​യ​ർ​മാ​രാ​യി​രു​ന്നു സ​ദ്യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് അ​നേ​ഖാ അ​ല​ക്സ്, ആ​ഷ്ലി ജോ​സ് തു​ട​ങ്ങി​യ​വ​ർ അ​വ​താ​ര​ക​രാ​യി തി​ള​ങ്ങി. ക​ൾ​ച്ച​റ​ൽ കോ​ഡി​നേ​റ്റ​ർ ലി​സി എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ആ​ട്ട​വും പാ​ട്ടു​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​ട​ത​ട​വി​ല്ലാ​തെ വേ​ദി​യി​ൽ നി​റ​ഞ്ഞാ​ടി. തി​രു​വാ​തി​ര​യും, എം​എം​സി​എ ഡാ​ൻ​സ് സ്കൂ​ളി​ലേ​യും മ​റ്റു കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടേ​യും പ​രി​പാ​ടി​ക​ൾ​ക്കൊ​ടു​വി​ൽ വി ​ഫോ​ർ യു ​മ്യൂ​സി​ക് ബാ​ൻ​റി​ലെ ഷി​ബു, ഷാ​ജു ഉ​തു​പ്പ്, അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം കൊ​ടു​ത്ത ഗാ​ന​മേ​ള​യ്ക്കു​ശേ​ഷം രാ​ത്രി 9 മ​ണി​യോ​ടെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

എം​എം​സി​എ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ടീം ​എം​എം​സി​എ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഹ​രി​കു​മാ​ർ പി.​കെ., ആ​ഷ​ൻ പോ​ൾ, മോ​ന​ച്ച​ൻ ആ​ന്‍റ​ണി, റോ​യ് ജോ​ർ​ജ്, ജോ​ബി മാ​ത്യു, ജോ​ബി രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എം​എം​സി​എ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​ജ​യ​മാ​ക്കു​വാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ടീം ​എം​എം​സി​എ​യ്ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി ജ​നീ​ഷ് കു​രു​വി​ള ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്