ഇ​സി​ബി ഉ​ത്തേ​ജ​ന പ​ദ്ധ​തി​ക്ക് ജ​ർ​മ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ വി​മ​ർ​ശ​നം
Monday, September 16, 2019 10:40 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: യൂ​റോ​പ്യ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജി​ന് ജ​ർ​മ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം. ഇ​ത്ര​യും വി​ശാ​ല​മാ​യൊ​രു പാ​ക്കേ​ജ് അ​നാ​വ​ശ്യ​മാ​ണെ​ന്നും, ഒ​ട്ടും ആ​നു​പാ​തി​ക​മ​ല്ലെ​ന്നു​മാ​ണ് ജ​ർ​മ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് യെ​ൻ​സ് വീ​ഡ്മാ​ന്‍റെ വി​ല​യി​രു​ത്ത​ൽ.

തോ​ക്കി​ൽ ക​യ​റി വെ​ടി​വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​സി​ബി പ്ര​സി​ഡ​ന്‍റ് മ​രി​യോ ദ്രാ​ഗി​യു​ടെ ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്ക് നെ​ഗ​റ്റീ​വാ​ക്കു​ന്ന​തും, സ​ർ​ക്കാ​ർ, കോ​ർ​പ്പ​റേ​റ്റ് ബോ​ണ്ടു​ക​ൾ കൂ​ടു​ത​ൽ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​സി​ബി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ർ​മ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​ട​ക്കം യൂ​റോ​സോ​ണി​ലെ പ​ല സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ളും ഇ​സി​ബി യോ​ഗ​ത്തി​നു മു​ൻ​പു ത​ന്നെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണ്. കൂ​ടു​ത​ൽ ബോ​ണ്ടു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തു വ​ഴി ഈ ​ന​യ​ത്തി​ൽ നി​ന്നു പി​ൻ​മാ​റാ​ൻ എ​ളു​പ്പ​മ​ല്ലാ​താ​കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ