തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ച്ചാ​ൽ ബ്രെ​ക്സി​റ്റ് റ​ദ്ദാ​ക്കും: ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ
Monday, September 16, 2019 10:45 PM IST
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യും ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും ചെ​യ്താ​ൽ ബ്രെ​ക്സി​റ്റ് തീ​രു​മാ​നം റ​ദ്ദാ​ക്കു​മെ​ന്ന് ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം.

ബോ​ണ്‍​മൗ​ത്തി​ൽ ന​ട​ന്ന പാ​ർ​ട്ടി കോ​ണ്‍​ഫ​റ​ൻ​സി​ൽ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം പാ​സാ​ക്കി​യ​തും. ലേ​ബ​ർ പാ​ർ​ട്ടി പോ​ലും സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​ത്ര ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ല ഉ​പ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഈ ​ന​യ​ത്തി​ന് വ​ലി​യ തോ​തി​ൽ ജ​ന​പി​ന്തു​ണ​യും ല​ഭി​ച്ചി​രു​ന്നു.

ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വ​ത്തി​ൽ തു​ട​രു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് പാ​ർ​ട്ടി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണ്.

യൂ​റോ​പ്പി​ലെ ബ്രി​ട്ട​ന്‍റെ സ്ഥാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാം ചെ​യ്യു​മെ​ന്ന് വോ​ട്ടെ​ടു​പ്പി​നു ശേ​ഷം പാ​ർ​ട്ടി നേ​താ​വ് ജോ ​സ്വി​ൻ​സ​ണ്‍ പ​റ​ഞ്ഞു. ഭൂ​രി​പ​ക്ഷ സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വി​ജ​യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പാ​ർ​ട്ടി​ക്ക് വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ൽ, ബ്രെ​ക്സി​റ്റ് ഹി​ത പ​രി​ശോ​ധ​ന വീ​ണ്ടും ന​ട​ത്തു​ക എ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ്വി​ൻ​സ​ണ്‍ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ