ന​വ​രാ​ത്രി പൂ​ജ​ക​ൾ​ക്കാ​യി ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്രം അ​ണി​ഞ്ഞൊ​രു​ങ്ങി
Sunday, September 29, 2019 8:53 PM IST
ന്യൂ​ഡ​ൽ​ഹി : ന​വ​രാ​ത്രി പൂ​ജ​ക​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​മാ​യി ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം അ​ണി​ഞ്ഞൊ​രു​ങ്ങി. സെ​പ്റ്റം​ബ​ർ 29ന് ​തു​ട​ക്ക​മി​ട്ട പൂ​ജ​ക​ൾ ഒ​ക്ടോ​ബ​ർ 8 ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും. ഒ​ക്ടോ​ബ​ർ 5 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30 മു​ത​ൽ പൂ​ജ വ​യ്പി​നാ​യി പു​സ്ത​ക​ങ്ങ​ൾ ക്ഷേ​ത്ര കൗ​ണ്ട​റി​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ന​വ​രാ​ത്രി ദി​ന​ങ്ങ​ളി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും നാ​മ​സ​ങ്കീ​ർ​ത്ത​ന​വും ഉ​ണ്ടാ​വും.

പൂ​ജ എ​ടു​പ്പും വി​ദ്യാ​രം​ഭ​വും വി​ജ​യ ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 8 ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30-ന് ​ആ​രം​ഭി​ക്കും. രാ​വി​ലെ 5.15-ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​വും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. 7ന് ​ഉ​ഷ:​പൂ​ജ, 8.30ന് ​പൂ​ജ എ​ടു​പ്പ്, വി​ദ്യാ​രം​ഭം. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കു​ന്ന പീ​ഠ​ത്തി​ലി​രു​ത്തി, ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി ആ​ദ്യാ​ക്ഷ​ര മ​ധു​രം നു​ണ​യാ​നെ​ത്തു​ന്ന കു​രു​ന്നു​ക​ളു​ടെ നാ​വി​ൽ സ്വ​ർ​ണാ​ക്ഷ​ര​ങ്ങ​ൾ കു​റി​ക്കും. 10ന് ​ഉ​ച്ച​പൂ​ജ, 10.30ന് ​ദ​ശ​മി ദീ​പാ​രാ​ധ​ന. തു​ട​ർ​ന്ന് സ​മൂ​ഹ ഉൗ​ട്ടു​മു​ണ്ടാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പൂ​ജ​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്കു ചെ​യ്യു​വാ​നും വി​ദ്യാ​രം​ഭ​ത്തി​നു​മാ​യി ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9354984525) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ (8800552070) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി