ജോബ് മാർ പീലക്സിനോസ് സംഗീത മത്സര ലക്കി ട്രോ സമ്മാനകൂപ്പൺ ഉദ്ഘാടനം
Tuesday, October 8, 2019 7:29 PM IST
നൃൂഡൽഹി : ജോബ് മാർ പീലക്സിനോസ് സംഗീത മത്സര ലക്കി ട്രോ സമ്മാനകൂപ്പൺ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഉമ്മൻ മാത്യു ഇടവക സെക്രട്ടറി എബി മാതൃൂവിന് നല്‍കി നിർവഹിച്ചു.

മലങ്കര ഓർത്തഡോക്സ് സഭാ ഡൽഹി ഭദ്രാസനാധിപനായിരുന്ന ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർഥം ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ നവംബർ 24ന് ആണ് ഏഴാമത് ജോബ് മാർ പീലക്സിനോസ് സംഗീത മത്സരം അരങ്ങേറുന്നത്.

റിപ്പോർട്ട്: ഷിബി പോൾ