വലിയ മാ൪ യാക്കോബ് ശ്ലീഹായുടെ ഒാ൪മ്മപ്പെരുന്നാൾ
Friday, October 11, 2019 9:21 PM IST
നൃൂഡൽഹി: മലങ്കര ഒാർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിൽ ഉൾപ്പെട്ട സെന്‍റ് ജെയിംസ് ഒാ൪ത്തഡോക്സ്, മയൂര്‍ വിഹാ൪ ഫേസ് ത്രീ ഇടവകയുടെ വലിയ മാർ യാക്കോബ് ശ്ശീഹായുടെ ഒാർമപെരുന്നാൾ ഒക്ടോബര്‍ 13 മുതല്‍ 20 വരെ ആഘോഷിക്കുന്നു.

ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമത്രിയോസ്, കൽക്കട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ് മാ൪ ദിവന്നാസേൃാസ് എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നല്‍കും.

13 ന് ( ഞായർ) വിശുദ്ധ കു൪ബാനയ്ക്ക് ശേഷം വികാരി ഫാ. ജയ്സൺ ജോസഫ് പെരുന്നാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിക്കും. തുടർന്നു എല്ലാ ദിവസവും വൈകിട്ട് 7 ന് സന്ധ്യാ പ്രാ൪ത്ഥന ഉണ്ടായിരിക്കും. 16, 17, 18 തീയതികളിൽ സന്ധ്യാ പ്രാ൪ത്ഥനയ്ക്കുശേഷം ഫാ. ഗീവര്‍ഗീസ് കോശി, കറ്റാനം (മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ) നയിക്കുന്ന വചന ശുശ്രൂഷയും തുട൪ന്ന് മദ്ധ്യസ്ഥ പ്രാ൪ത്ഥനയും ഉണ്ടായിരിക്കും. 19ാം തീയതി വൈകിട്ട് സന്ധ്യാ പ്രാ൪ത്ഥനയെ തുടർന്നു നഗരം ചുറ്റി പ്രദക്ഷിണവും നേ൪ച്ച ഭക്ഷണവും ഉണ്ടായിരിക്കും.

20ന് (ഞായർ) രാവിലെ 7.30 ന് പ്രഭാതപ്രാ൪ത്ഥനയെ തുട൪ന്ന് വിശൂദ്ധ മൂന്നിൻമേൽ കു൪ബാനയക്ക് കൽക്കട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസേൃാസ് മുഖ്യകാ൪മികത്വം വഹിക്കും. 11.30 ന് നേ൪ച്ചവിളമ്പും 12.00 ന് പെരുന്നാൾ കൊടിയിറക്കും നി൪വഹിക്കും.

റിപ്പോർട്ട്: ഷിബി പോൾ