ല​ണ്ട​ൻ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​വാ​ൻ പ​ന​ക്ക​ൽ അ​ച്ച​ൻ; പ്രാ​ർ​ഥ​നാ​മ​ഞ്ജ​രി​യു​മാ​യി വി​ശ്വാ​സി സ​മൂ​ഹം
Monday, October 14, 2019 11:09 PM IST
ല​ണ്ട​ൻ: റെ​യി​ൻ​ഹാ​മി​ലെ, ഒൗ​ർ ലേ​ഡി ഓ​ഫ് ലാ സ​ലൈ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ല​ണ്ട​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് വേ​ദി​യൊ​രു​ങ്ങു​ന്പോ​ൾ റീ​ജ​ണ​ലി​ലെ ശു​ശ്രു​ഷ​ക​ളു​ടെ അ​നു​ഗ്ര​ഹ വി​ജ​യ​ങ്ങ​ൾ​ക്കും സാ​ഫ​ല്യ​ത്തി​നു​മാ​യി ജ​പ​മാ​ല ഭ​ക്തി​യു​ടെ മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ പ​രി. അ​മ്മ​യു​ടെ മാ​ധ്യ​സ്ഥ സ​ഹാ​യം യാ​ചി​ച്ചു കൊ​ണ്ട് വി​ശ്വാ​സി സ​മൂ​ഹം ഭ​വ​ന​ങ്ങ​ളി​ലും, കൂ​ട്ടാ​യ്മ്മ​ക​ളി​ലും, പ്രാ​ർ​ഥ​നാ​ഗ്രൂ​പ്പു​ക​ളി​ലും സ​ജീ​വ​മാ​യി പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​ലാ​ണ്.

ല​ണ്ട​ൻ റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 24നു ​വ്യാ​ഴാ​ഴ്ച രാ​വി​ലെ 9ന് ​ആ​രം​ഭി​ച്ചു വൈ​കു​ന്നേ​രം അ​ഞ്ചി​നു സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​താ ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ല​ണ്ട​ൻ റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ജോ​ർ​ജ് പ​ന​ക്ക​ൽ അ​ച്ച​ൻ ന​യി​ക്കും. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ്. ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട്, ഫാ. ​ആ​ൻ​റ​ണി പ​റ​ങ്കി​മാ​ലി​ൽ എ​ന്നി​വ​രും വി​വി​ധ ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കു​ചേ​രും.

പ്രാ​ർ​ഥ​ന​യു​ടെ​യും, ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും, ദൈ​വ കൃ​പ​യു​ടെ​യും നി​റ​വി​ൽ രൂ​പ​ത​യെ സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ പു​ത്ത​ൻ ഉ​ണ​ർ​വി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്കാ​യി ല​ക്ഷ്യം വ​ച്ചു അ​ഭി. മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ല​ണ്ട​ൻ റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ
ന​ട​ത്ത​പ്പെ​ടു​ന്പോ​ൾ കു​ട്ടി​ക​ൾ​ക്കും, യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക​മാ​യി അ​നു​ഗ്ര​ഹീ​ത ശു​ശ്രു​ഷ​ക​ൾ ക്ര​മീ​ക​രി​ക്കു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും, അ​നു​ഗ്ര​ഹ കൃ​പാ​വ​ര​ങ്ങ​ളു​ടെ​യും വേ​ദി​യൊ​രു​ങ്ങു​ന്ന തി​രു​വ​ച​ന വി​രു​ന്നി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്ന​താ​യി ക​ണ്‍​വീ​ന​ർ ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം അ​റി​യി​ച്ചു.

പ​ള്ളി​യു​ടെ വി​ലാ​സം:

Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR


റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ