യുക്മ നോർത്ത് വെസ്റ്റ് റീജൺ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; എംഎംഎ ചാമ്പ്യൻമാർ
Wednesday, October 16, 2019 3:50 PM IST
ബോൾട്ടൻ: യുക്മ നോർത്ത് വെസ്റ്റ് റീജണിനെ ഇളക്കി മറിച്ചു കൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന റീജണൽ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി കുറിച്ചപ്പോൾ ഇത്തവണയും എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ നാലാം തവണയും ചാമ്പ്യൻമാരായി. വാറിംഗ്ടൺ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനവും മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോർട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കലാ തിലകമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിലെ അപർണ്ണാ ഹരീഷ്, കലാപ്രതിഭാ പട്ടം ലിവർപൂൾ മലയാളി അസോസിയേഷനിലെ അലിക് മാത്യു, വാറിംഗ്ടൺ മലയാളി അസോസിയേഷനിലെ ഡിയോൺ ജോഷ് എന്നിവർ ചേർന്നും പങ്കുവച്ചു.

രാവിലെ 10.30 ന് ഭരതനാട്യം മത്സരത്തോടെ ആരംഭിച്ച മത്സരങ്ങൾ യുക്മ മുൻ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുക്മ നോർത്ത് വെസ്റ്റ് റീജൺ പ്രസിഡന്റ് ജാക്സൻ തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി സരേഷ് നായർ സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, നാഷണൽ കലാമേള ജനറൽ കൺവീനറും ദേശീയ ജോയിന്‍റ് സെക്രട്ടറിയുമായ സാജൻ സത്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നാഷണൽ ഉപദേശക സമിതിയംഗം തമ്പി ജോസ്, യുക്മ സാംസ്കാരിക സമിതി വൈസ് ചെയർമാൻ ജോയി അഗസ്തി, ഡോ.സിബി വേകത്താനം റീജൺ ഭാരവാഹികളായ കെ.ഡി.ഷാജിമോൻ, ബിജു പീറ്റർ, സി.പി. രാജീവ്, പുഷ്പരാജ് അമ്പലവയൽ, ജോബി സൈമൺ, ബിനു വർക്കി, ഷിജോ വർഗീസ്, തങ്കച്ചൻ എബ്രഹാം, ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സോജിമോൾ തേവാരിൽ, അസോസിയേഷൻ പ്രസിഡന്‍റുമാരായ അനീഷ് കുര്യൻ, ജിപ്സ്ൻ, ജോഷി മാനുവൽ, സ്പോൺസർമാരായ ജോയ് തോമസ് (അലൈഡ് ഫിനാൻസ്), ജയ്സൻ കുര്യൻ (മൂൺ ലൈറ്റ് ബെഡ് റൂംസ് & കിച്ചൻ), ജോഷി മാനുവൽ (റോസ്റ്റർ കെയർ), ഗിൽബർട്ട് (ഹെൽത്ത് സ്കിൽ ട്രെയിനിംഗ്) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സമാപന സമ്മേളനം യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.നവംബർ 2 ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ദേശീയ കലാമേളയുടെ വിജയത്തിനായി എല്ലാവരുടെയും പിന്തുണയും സഹായവും അദ്ദേഹം അഭ്യർഥിച്ചു.

ചാന്പ്യന്മാരായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് അലക്സ് വർഗീസ് എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ വാറിംഗ്ടൺ മലയാളി അസോസിയേഷന് നോർത്ത് വെസ്റ്റ് റീജൺ പ്രസിഡന്‍റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. വിജയികൾക്ക് റീജൺ, അസോസിയേഷൻ ഭാരവാഹികൾ, ജഡ്ജസ്, സ്പോൺസർമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി സുരേഷ് നായർ നന്ദി പറഞ്ഞു.

യുകെയിലെ പ്രമുഖ ഇൻഷ്വറൻസ് മോർട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ആയിരുന്നു കലാമേളയുടെ മെഗാ സ്പോൺസർമാർ. യുകെയിലെ പ്രമുഖ ഫർണിച്ചർ സ്ഥാപനമായ മൂൺ ലൈറ്റ് ബെഡ്റൂംസ് & കിച്ചൻ (കേരളത്തിൽ നാട്ടിലെ കസ്റ്റമേഴ്സിന് വേണ്ടി കൊച്ചിയിൽ ഫാക്ടറിയും ഓഫീസും പ്രവർത്തിക്കുന്നു), ഹെൽത്ത് സ്കിൽ ട്രെയിനിംഗ്, റോസ്റ്റർ കെയർ നഴ്സിംഗ് ഏജൻസി, വിഗൻ, ലവ് 2 കെയർ നഴ്സിംഗ് ഏജൻസി എന്നിവരായിരുന്നു കലാമേളയുടെ സ്പോൺസേഴ്സ്.