മ​ല​യാ​ളി ന​ഴ്സാ​യ ബീ​ന ഷാ​ജി വാ​റ്റ് ഫോ​ർ​ഡി​ൽ നി​ര്യാ​ത​യാ​യി
Thursday, October 17, 2019 7:49 PM IST
ല​ണ്ട​ൻ: വാ​റ്റ് ഫോ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന ഷാ​ജി ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ബീ​ന ഷാ​ജി (55 ) നി​ര്യാ​ത​യാ​യി. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി കാ​ൻ​സ​ർ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം ക​ല​ശ​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി വാ​റ്റ് ഫോ​ർ​ഡ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​തി​നാ​റു വ​ർ​ഷ​മാ​യി യു​കെ​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ല​ണ്ട​ൻ എ​ഡ്ജ് വെ​യ​ർ എ​ൻ​എ​ച്ച്എ​സി​ൽ സ്റ്റാ​ഫ് ന​ഴ്സ് ആ​യി​രു​ന്നു ബീ​ന. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കൂ​ത്താ​ട്ടു​കു​ളം ഇ​ട​യാ​ർ സ്വ​ദേ​ശി​യാ​ണ് ബീ​ന​യു​ടെ ഭ​ർ​ത്താ​വ് ഷാ​ജി ജേ​ക്ക​ബ്. ര​ണ്ടു മ​ക്ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളാ​യ ജി​ബി​നും ജീ​ന​യും. ര​ണ്ടു ദി​വ​സ​മാ​യി ബീ​ന​യു​ടെ കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ൾ എ​ല്ലാ​വ​രും ത​ന്നെ വാ​റ്റ് ഫോ​ർ​ഡ് ഹോ​സ്പി​റ്റ​ലി​ൽ ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ചു. വാ​റ്റ്ഫോ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി അം​ഗ​മാ​ണ് പ​രേ​ത.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ