ഇ​ന്ത്യ​ൻ മൊ​ബൈ​ൽ കോ​ണ്‍​ഗ്ര​സ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Thursday, October 17, 2019 10:02 PM IST
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ്, സാ​ങ്കേ​തി​ക​വി​ദ്യാ സ​മ്മേ​ള​ന​മാ​യ ഇ​ന്ത്യാ മൊ​ബൈ​ൽ കോ​ണ്‍​ഗ്ര​സ് 2019 നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഡി​ജി​റ്റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഏ​റ്റ​വും മി​ക​ച്ച 4 ജി, ​ബ്രോ​ഡ്ബാ​ൻ​ഡ് ശൃം​ഖ​ല​യു​ള്ള സം​സ്ഥാ​ന​ത്തി​നു​ള്ള പു​ര​സ്കാ​രം ആ​ന്ധ്രാ​പ്ര​ദേ​ശി​നാ​ണു ല​ഭി​ച്ച​ത്.

ത്രി​ദി​ന ഇ​ന്ത്യാ മൊ​ബൈ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഡി​ജി​റ്റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും ടെ​ലി​കോം സെ​ക്ര​ട്ട​റി​യു​മാ​യ അ​ൻ​ഷു പ്ര​കാ​ശ്, സെ​ല്ലു​ല​ർ ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ രാ​ജ​ൻ മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ടെ​ലി​കോം രം​ഗ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു പ്ര​ക​ടി​പ്പി​ച്ച​വ​ർ​ക്കും ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ച്ച​വ​ർ​ക്കു​മാ​ണ് വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.

ലോ​കോ​ത്തി​ലെ സു​പ്ര​ധാ​ന ഡി​ജി​റ്റ​ൽ സ​ന്പ​ദ് വ്യ​വ​സ്ഥ​യാ​യി വ​ള​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​വ​രെ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഇ​തേ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്ക​വെ സി​ഒ​എ​ഐ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ രാ​ജ​ൻ മാ​ത്യൂ​സ് പ​റ​ഞ്ഞു. ഓ​രോ വ​ർ​ഷ​വും ത​ങ്ങ​ൾ ഇ​തി​നാ​യു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സി​ഒ​എ​ഐ​യും കേ​ന്ദ്ര ടെ​ലി​കോം വ​കു​പ്പും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ മൊ​ബൈ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ന്നാ​മ​തു പ​തി​പ്പാ​ണ് ഇ​ത്ത​വ​ണ ന​ട​ന്ന​ത്.