ലേ​ഡി ക്വീ​ൻ ഓ​ഫ് റോ​സ​റി മി​ഷ​നി​ൽ ജ​പ​മാ​ല​രാ​ജ്ഞി​യു​ടെ ദ്വി​ദി​ന തി​രു​നാ​ൾ 19ന് ​തു​ട​ക്ക​മാ​കും
Thursday, October 17, 2019 10:57 PM IST
ഹെ​യ​ർ​ഫീ​ൽ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ല​ണ്ട​ൻ കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച ലേ​ഡി ക്വീ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ൻ അ​തി​ന്‍റെ സ്ഥാ​പ​ന​ത്തി​നു​ശേ​ഷം ന​ട​ത്തു​ന്ന പ്ര​ഥ​മ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഹെ​യ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് പോ​ൾ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 19, 20 തീ​യ​തി​ക​ളി​ൽ വി​പു​ല​വും ആ​ഘോ​ഷ​വു​മാ​യി കൊ​ണ്ടാ​ടു​ന്നു

വാ​റ്റ്ഫോ​ർ​ഡ്, ഹെ​യ​ർ​ഫീ​ൽ​ഡ്, ഹൈ​വ​യ്കോം​ബ് എ​ന്നീ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ൾ ചേ​ർ​ന്ന് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ലേ​ഡി ക്വീ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ൻ സം​യു​ക്ത​മാ​യി ഈ ​തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ജി​ൽ​സ​ണ്‍ മു​ട്ട​ത്തു​കു​ന്നേ​ൽ ക​പ്പൂ​ച്ചി​ൻ, ഫാ. ​ടെ​ബി​ൻ പു​ത്ത​ൻ​പു​ര​യി​ൽ സി​എം​ഐ എ​ന്നി​വ​ർ തി​രു​ന്നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

ഒ​ക്ടോ​ബ​ർ 19 ശ​നി​യാ​ഴ്ച ടെ​ൻ​ഹാം മോ​സ്റ്റ് ഹോ​ളി നെ​യിം ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ പ​രി. ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് നാ​ന്ദി കു​റി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

ഒ​ക്ടോ​ബ​ർ 20 ഞാ​യ​റാ​ഴ്ച ഹെ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ചി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​ജ​പ​മാ​ല സ​മ​ർ​പ്പ​ണം, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ, പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശി​ർ​വാ​ദം തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ സ​മാ​പി​ക്കും.

ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ ജ​പ​മാ​ല ഭ​ക്തി​യു​ടെ നി​റ​വി​ൽ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​ദ്ധ്യ​സ്ഥ​ത്തി​ൽ അ​നു​ഗ്ര​ഹ​ങ്ങ​ളും, കൃ​പ​ക​ളും പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്ന​താ​യി തി​രു​ന്നാ​ൾ ക​മ്മി​റ്റി അ​റി​യി​ച്ചു. മി​ഷ​ന്‍റെ പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ്ജ് ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​രു​ന്നാ​ൾ സം​ഘാ​ട​ക ക​മ്മി​റ്റി​യാ​ണ് ജ​പ​മാ​ല​രാ​ജ്ഞി​യു​ടെ തി​രു​ന്നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജോ​മോ​ൻ-07804691069, ഷാ​ജി-07737702264, ജി​നോ​ബി​ൻ-07785188272, ജോ​മി-07828708861 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ