കാ​ന്പ​യി​ൻ ഫ​ലം കാ​ണു​ന്നി​ല്ല; ജ​ർ​മ​നി​യി​ൽ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി
Thursday, October 17, 2019 10:58 PM IST
ബ​ർ​ലി​ൻ: വി​മാ​ന യാ​ത്ര​ക​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നെ​തി​രേ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ഉൗ​ർ​ജി​ത​മാ​യി പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്പോ​ഴും ജ​ർ​മ​നി​യി​ൽ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്നു.

സ്വീ​ഡി​ഷ് കൗ​മാ​ര നാ​യി​ക ഗ്രെ​റ്റ തേ​ൻ​ബ​ർ​ഗ് ആ​രം​ഭി​ച്ച ഫ്റൈ​ഡേ​യ്സ് ഫോ​ർ ഫ്യൂ​ച്ച​ർ കാ​ന്പ​യി​ൻ വി​മാ​ന യാ​ത്ര​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. യു​എ​ൻ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ലും വി​മാ​ന യാ​ത്ര ഉ​പേ​ക്ഷി​ച്ച് യോ​ട്ടി​ലാ​ണ് ഗ്രെ​റ്റ പോ​യ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സ​മ​ര മാ​ർ​ഗ​ത്തി​നു തു​ട​ക്കം കു​റി​ച്ച​തി​നു ശേ​ഷ​മു​ള്ള ക​ണ​ക്കു​ക​ളി​ലാ​ണ് ജ​ർ​മ​നി​യി​ലെ യാ​ത്ര​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി കാ​ണു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ