ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വത്തിന് കാ​ന്‍റ​ർ​ബ​റി അ​ക്കാ​ദ​മിയൊരുങ്ങി
Friday, October 18, 2019 10:55 PM IST
കാ​ന്‍റ​ർ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് രൂ​പ​താ ബൈ​ബി​ൾ ക​ലോ​ത്സ​വ ഗ്രാ​ൻ​ഡ് ഫി​നാ​ലേ​ക്കു​ള്ള യോ​ഗ്യ​ത തേ​ടി​യു​ള്ള ല​ണ്ട​ൻ റീ​ജ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് കാ​ന്‍റ​ർ​ബ​റി അ​ക്കാ​ദ​മി ഒ​രു​ങ്ങി.

ല​ണ്ട​ൻ റീ​ജ​ണി​ലെ പ​തി​നാ​റു മി​ഷ​നു​ക​ളി​ൽ/​പ്രൊ​പോ​സ്ഡ് മി​ഷ​നു​ക​ളി​ൽ നി​ന്നാ​യി അ​റു​ന്നൂ​റോ​ളം ക​ലാ​കാ​ർ തി​രു​വ​ച​ന​ങ്ങ​ൾ​ക്ക് ദൃ​ശ്യ, ശ്ര​വ​ണ, ന​ട​ന, നൃ​ത്ത ആ​വി​ഷ്ക്കാ​ര​ങ്ങ​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ ക​ലാ​വൈ​ഭ​വം പു​റ​ത്തെ​ടു​ക്കു​ന്പോ​ൾ 7 വേ​ദി​ക​ളി​ലാ​യി ജീ​വ​ൻ ത്ര​സി​ക്കു​ന്ന വ​ച​നാ​ധി​ഷ്ഠി​ത ക​ലാ വി​സ്മ​യ​ങ്ങ​ൾ അ​ര​ങ്ങു വാ​ഴും.

ഫാ. ​ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര എം​എ​സ്ടി ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും, ഡീ​ക്ക​ൻ. ജോ​യ്സ് പ​ള്ളി​ക്കാ​മ്യാ​ലി​ൽ ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും ആ​യി വൈ​ദി​ക​രു​ടെ​യും അ​ത്മാ​യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ച് സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്. മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ബൈ​ബി​ൾ ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ളി​ൽ ബൈ​ബി​ൾ വാ​യ​ന, പ്ര​സം​ഗം, ബൈ​ബി​ൾ ക്വി​സ്, സം​ഗീ​തം, പ്ര​സം​ഗം, മാ​ർ​ഗം​ക​ളി, നൃ​ത്തം, അ​ഭി​ന​യം, ചി​ത്ര​ര​ച​ന, പെ​യി​ന്‍റിം​ഗ്, വി​വി​ധ​ര​ച​ന​ക​ൾ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ വി​വി​ധ പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ 19 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. 9:30 ന് ​ബൈ​ബി​ൾ ക​ലോ​ൽ​ത്സ​വ​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​താ​ണ്. തു​ട​ർ​ന്ന് 10 മ​ണി​ക്ക് ഏ​ഴു വേ​ദി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. മ​ത്സ​രാ​ർ​ത്ഥി​ക​ൾ സ​മ​യ ക്ര​മം കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്. ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും, പ്രോ​ത്സാ​ഹ​ന​വും അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​താ​യി ക​മ്മി​റ്റി അ​റി​യി​ച്ചു.

The Canterbury Academy, Canterbury, CT2 8QA,


റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ