എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ക​രോ​ൾ മ​ത്സ​രം ജോ​യ് ടു ​ദി വേ​ൾ​ഡി​ന്‍റെ മൂ​ന്നാം പ​തി​പ്പ് ഡി​സം​ബ​ർ 14 ന്
Friday, October 18, 2019 10:56 PM IST
ബി​ർ​മിം​ഗ്ഹാം: യു​കെ​യി​ലെ വി​വി​ധ ഗാ​യ​ക സം​ഘ​ങ്ങ​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് ഗ​ർ​ഷോം ടി​വി​യും ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ക​രോ​ൾ മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം പ​തി​പ്പ് 2019 ഡി​സം​ബ​ർ 14 ശ​നി​യാ​ഴ്ച ബി​ർ​മിം​ഗ്ഹാ​മി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​രോ​ൾ ഗാ​ന മ​ത്സ​രം വി​വി​ധ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ​യും ക്വ​യ​ർ ഗ്രൂ​പ്പു​ക​ളു​ടെ​യും ഒ​ത്തു​ചേ​ര​ലി​നു വേ​ദി​യാ​കും. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​കെ​യി​ലെ വി​വി​ധ ക്രി​സ്തീ​യ സ​ഭാ​സ​മൂ​ഹ​ങ്ങ​ളു​ടെ ആ​ത്മീ​യ​നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ക്കും. ക​രോ​ൾ ഗാ​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് ഗാ​ന​മേ​ള​യും ന​ട​ക്ക​പ്പെ​ടും.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ പോ​ലെ ത​ന്നെ ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് അ​ത്യാ​ക​ർ​ഷ​ക​ങ്ങ​ളാ​യ കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളു​മാ​ണ്. ഒ​ന്നാം സ​മ്മാ​ന​മാ​യി 1000 പൗ​ണ്ടും, ര​ണ്ടാം സ​മ്മാ​ന​മാ​യി 500 പൗ​ണ്ടും, മൂ​ന്നാം സ​മ്മാ​ന​മാ​യി 250 പൗ​ണ്ടു​മാ​ണ് വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ല​ഭി​ക്കു​ക.

ജോ​യ് ടു ​ദി വേ​ൾ​ഡി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ൽ തി​രു​പ്പി​റ​വി​യു​ടെ സ​ന്ദേ​ശ​വു​മാ​യി യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പ​തി​മൂ​ന്നു ഗാ​യ​ക​സം​ഘ​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തി​യ​പ്പോ​ൾ കി​രീ​ടം ചൂ​ടി​യ​ത് ബ്രി​സ്റ്റോ​ൾ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​നും ര​ണ്ടാ​മ​തെ​ത്തി​യ​ത് ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ച​ർ​ച്ച് ക്വ​യ​റു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ന്ന ക​രോ​ൾ ഗാ​ന മ​ത്സ​രം ഇ​ത്ത​വ​ണ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കി മാ​റ്റാ​നാ​ണ് സം​ഘാ​ട​ക​ർ ശ്ര​മി​ക്കു​ന്ന​ത്. യു​കെ​യി​ലെ വി​വി​ധ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ​യും ക്വ​യ​ർ ഗ്രൂ​പ്പു​ക​ളു​ടെ​യും, ച​ർ​ച്ചു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സം​ഗീ​ത മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യു​കെ​യി​ലെ എ​ല്ലാ ഗാ​യ​ക​സം​ഘ​ങ്ങ​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് രെ​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. രെ​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 30 ആ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഗാ​യ​ക സം​ഘ​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി താ​ഴെ​പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കൂടുതൽ വിവരങ്ങൾക്ക് : 07958236786 / 07828456564 / 07500058024


റി​പ്പോ​ർ​ട്ട്: ജോ​ഷി സി​റി​യ​ക്