ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ന​വം​ബ​ർ 17ന്
Wednesday, October 30, 2019 10:19 PM IST
ന്യൂ​ഡ​ൽ​ഹി: പ​തി​നേ​ഴാ​മ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ന​വം​ബ​ർ 16, 17 (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ലെ ​എ വ​ണ്‍ പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റും.

16 ശ​നി​യാ​ഴ്ച രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​മ​ഹാ ദീ​പാ​രാ​ധ​ന, 6:45 മു​ത​ൽ ശ്രീ ​ര​മേ​ഷ് ഇ​ള​മ​ണ്‍ ന​ന്പൂ​തി​രി​യു​ടെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, ശ​നി​ദോ​ഷ നി​വാ​ര​ണ പൂ​ജ, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യാ​ണ് ആ​ദ്യ ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ.

ര​ണ്ടാം ദി​വ​സം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​വും. രാ​വി​ലെ 9ന് ​ച​ക്കു​ള​ത്തു​കാ​വ് കാ​ര്യ​ദ​ർ​ശി​യും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ബ്ര​ഹ്മ​ശ്രീ മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സാ​മു​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 10ന് ​പൊ​ങ്കാ​ല. എ-1 ​പാ​ർ​ക്കി​ൽ നി​ർ​മ്മി​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ൻ​റെ ശ്രീ​കോ​വി​ലി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി ച​ക്കു​ള​ത്തു കാ​വ് ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി ബ്ര​ഹ്മ​ശ്രീ രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​രും. തു​ട​ർ​ന്ന് നാ​ടി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ അ​വ​ര​വ​രു​ടെ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ഗ്നി പ​ക​രു​ന്ന​തോ​ടെ പൊ​ങ്കാ​ല​ക്കു തു​ട​ക്ക​മാ​വും. വി​ദ്യാ​ക​ല​ശം, മ​ഹാ​ക​ല​ശാ​ഭി​ഷേ​കം, പ്ര​സ​ന്ന പൂ​ജ, രോ​ഹി​ണി മ​ഹി​ളാ ക​ലാ​വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്തി​ഗാ​ന​സു​ധ, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ക്കും.

ച​ക്കു​ള​ത്ത് കാ​വി​ൽ നി​ന്നും എ​ത്തി​ച്ചേ​രു​ന്ന ജ​യ​സൂ​ര്യ ന​ന്പൂ​തി​രി, ശ്രീ​കു​മാ​ര​ൻ ന​ന്പൂ​തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ജാ​ദി​ക​ർ​മ്മ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും ന​ട​ത്തു​ന്ന​ത്. മ​ണ്ഡ​ല​കാ​ലാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​നും മു​ദ്ര​മാ​ല അ​ണി​യു​ന്ന​തി​നും പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പൊ​ങ്കാ​ല കൂ​പ്പ​ണു​ക​ളും മ​റ്റു വ​ഴി​പാ​ടു ര​സീ​തു​ക​ളും അ​താ​തു സ്ഥ​ല​ങ്ങ​ളി​ലെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രി​ൽ നി​ന്നും മു​ൻ​കൂ​ട്ടി ബു​ക്കു ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ത്സ​വ​ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലെ കൗ​ണ്ട​റി​ൽ നി​ന്നും വ​ഴി​പാ​ടു സാ​മ​ഗ്രി​ക​ൾ ബു​ക്കു ചെ​യ്യു​വാ​നും സാ​ധി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9810477949, 8130595922 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ ഷാ​ജി