സെഹിയോനിൽ ഡോ. ജോൺ ഡി നയിക്കുന്ന മലയാളം " മിനിസ്റ്റേഴ്‌സ് റിട്രീറ്റ് " നവംബർ 16, 16, 17 തീയതികളിൽ
Saturday, November 9, 2019 3:49 PM IST
ബെർമിംഗ്ഹാം: കത്തോലിക്കാ നവസുവിശേഷവത്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ , ഏതെങ്കിലും തരത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കായി മലയാളത്തിൽ നടത്തുന്ന മിനിസ്റ്റേഴ്‌സ് റിട്രീറ്റ് നവംബർ 15,16,17 തീയതികളിൽ സെഹിയോനിൽ നടക്കും. പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ഡി ആണ് നേതൃത്വം നൽകുന്നത്. കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും .

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന സെഹിയോൻ ‌ മിനിസ്ട്രീസിന്‍റെ നേതൃത്വത്തിലാണ് ധ്യാനം നടത്തപ്പെടുന്നത്. പ്രവേശനം സൗജന്യമാണ്.

15 ന് (വെള്ളി) വൈകുന്നേരം 6 മുതൽ 19 വരെയും 16 ന് (ശനി) രാവിലെ 10 മുതൽ വൈകുന്നേരം 6വരെയും 17 ന് (ഞായർ) രാവിലെ 11 .30 മുതൽ വൈകിട്ട് 6. 30 വരെയുമാണ് ധ്യാനം. ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്സൈറ്റിൽ പ്രത്യേകം രജിസ്ട്രേഷൻ ആവശ്യമാണ്.

വിലാസം: ST.JERRARD CATHOLIC CHURCH, CASTLE VALE, BIRMINGHAM, B35 6JT.

വിവരങ്ങൾക്ക്: അനി ജോൺ ‭07958 745246‬.