സാ​ന്തോം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു
Monday, November 11, 2019 10:03 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു. ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ ദി​വ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ദൈ​വ​ജ​നം ക​ട​ന്നു പോ​യ​തെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ക​ണ്‍​സ​ൾ​ട്ട​ർ​സ്, ഫൊ​റോ​ന വി​കാ​രി​മാ​ർ, പ്രൊ​വി​ൻ​ഷ്യ​ൽ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

രാ​വി​ലെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യെ തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ക​ണ്‍​വ​ൻ​ഷ​ന് സ​മാ​പ​ന​മാ​യി. തു​ട​ർ​ന്ന്, 2018-2019 വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ത്തി​യ കു​ട്ടി​ക​ളു​ടെ എ​യ്ഞ്ച​ൽ​സ് മീ​റ്റ് ന​ട​ന്നു.

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി അ​ഭി. മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ സ്ഥാ​ന​മേ​റ്റു. ഇ​ന്ന​ലെ ന​ട​ന്ന സ്വീ​ക​ര​ണ അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​വ​ന്ദ്യ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പൂ​ച്ചെ​ണ്ട് ന​ൽ​കി അ​ദ്ദേ​ഹ​ത്തെ രൂ​പ​ത​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ, മെ​ത്രാ·ാ​ർ, സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ, വൈ​ദി​ക സ​ന്യ​സ്ത അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ, വി​ശ്വാ​സ​സ​മൂ​ഹം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ അ​ഭി. ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പൊ​തു​സ​മ്മേ​ള​ന​ത്തി​ന് സ്വാ​ഗ​ത​മേ​കി. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, ഡ​ൽ​ഹി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ റാം ​നി​വാ​സ് ഗോ​യ​ൽ, നു​ൻ​സി​യോ​യു​ടെ പ്ര​തി​നി​ധി​യാ​യി മോ​ണ്‍​സി​ഞ്ഞോ​ർ റോ​ബ​ർ​ട്ട്, മെ​ത്രാ·ാ​രാ​യ ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ്, മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്, മാ​ർ വി​ൻ​സെ​ന്‍റ് നെ​ല്ലാ​യി​പ്പ​റ​ന്പി​ൽ, മാ​ർ ജോ​ണ്‍ വ​ട​ക്കേ​ൽ, ഫാ. ​ജോ​സ് ഇ​ട​ശ്ശേ​രി, ഫാ. ​ജോ​സ് പു​തി​യേ​ട​ത്, മോ​ണ്‍​സി​ഞ്ഞോ​ർ സി​റി​യ​ക് കൊ​ച്ചാ​ലു​ങ്ക​ൽ, സി. ​വ​ന്ദ​ന സി.​എം സി, ​മി. ജെ​റാ​ർ​ഡ്, മി​സി​സ്. സെ​ലീ​ന വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച സം​സാ​രി​ക്കു​ക​യും സ്ഥാ​ന​മേ​ൽ​ക്കു​ന്ന സ​ഹാ​യ​മെ​ത്രാ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു ആ​ദ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ പി​താ​വ് മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. മോ​ണ്‍​സി​ഞ്ഞോ​ർ ജോ​സ് വെ​ട്ടി​ക്ക​ൽ അ​ർ​പ്പി​ക്കു​ന്ന കൃ​ത​ജ്ഞ​താ​പ്ര​കാ​ശ​ന​ത്തോ​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​ന​മാ​യി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്