സ്വി​സ് മ​ല​യാ​ളി കൂ​ട്ടു​കെ​ട്ടി​ൽ പു​തി​യ ക്രി​സ്മ​സ് ആ​ൽ​ബം ദി​വ്യ​താ​ര​കം റി​ലീ​സിം​ഗി​നൊ​രു​ങ്ങു​ന്നു
Tuesday, November 12, 2019 11:03 PM IST
ബാ​സ​ൽ: ആ​ത്മാ​വി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്ന ഭ​ക്തി സാ​ന്ദ്ര​മാ​യ ഈ​ണ​ങ്ങ​ളു​മാ​യി സ്വി​സ് മ​ല​യാ​ളി ഹൃ​ദ​യ​ങ്ങ​ളി​ൽ കു​ടി​യേ​റി​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ്വി​സ് ബാ​ബു​വും സ്വി​സി​ലെ അ​ക്ഷ​ര​ങ്ങ​ളു​ടെ തോ​ഴ​ൻ, സാ​ഹി​ത്യ​കാ​ര​ൻ, നാ​ട​ക ര​ച​യി​താ​വ്, സം​വി​ധാ​യ​ക​ൻ, ഗാ​ന​ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്ര​ശ​സ്ത​നാ​യ ടോം ​കു​ള​ങ്ങ​ര​യും ആ​ദ്യ​മാ​യി ഒ​രു​മി​ച്ച ക്രി​സ്മ​സ് ആ​ൽ​ബം ദി​വ്യ​താ​ര​കം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു.

സ്വ​ര​മാ​യും, ഈ​ണ​മാ​യും ഇ​ര​ട്ടി​മ​ധു​ര​മാ​യി കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി സ്വി​റ്റ്സ​ർ​ല​ണ്ട് മ​ല​യാ​ളി ക​ലാ​സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ദ്ധ്യ​മാ​ണ് സ്വി​സ് ബാ​ബു എ​ന്ന​റി​യ​പ്പെ​ടു​ന്ന ബാ​ബു പു​ല്ലേ​ലി. കാ​ല​ത്തി​ന​പ്പു​റം കാ​തി​ൽ മൂ​ളു​ന്ന നി​ര​വ​ധി ഈ​ണ​ങ്ങ​ൾ ഇ​തി​ന​കം മ​ല​യാ​ളി​ക​ൾ​ക്കാ​യി ബാ​ബു സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.​ഈ ആ​ൽ​ബ​ത്തി​ലെ ഗാ​ന​ത്തി​ന് വ​രി​ക​ൾ എ​ഴു​തു​വാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​ണെ​ന്നും, സ്വി​സ്സ് ബാ​ബു, അ​ഭി​ജി​ത്ത് കൊ​ല്ലം എ​ന്നീ പ്ര​തി​ഭ​ക​ളോ​ടൊ​ത്ത് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സാ​ധി​ച്ച​ത് ഒ​രു​ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്നും ടോം ​കു​ള​ങ്ങ​ര പ​റ​ഞ്ഞു. ഗാ​യ​ക​നും പാ​ട്ടു​ക​ളു​ടെ തോ​ഴ​നു​മാ​യ ജോ​ണി അ​റ​യ്ക്ക​ലാ​ണ് ഈ ​ആ​ൽ​ബ​ത്തി​ന് ദൃ​ശ്യ​ചാ​രു​ത​യേ​കു​ന്ന​ത്. യൂ​റോ​പ്പ് ടൂ​ർ ആ​ന്‍റ് ട്രാ​വ​ൽ​സാ​ണ് ആ​ൽ​ബ​ത്തി​ന്‍റെ സ്പോ​ണ്‍​സ​ർ.

ക്രി​സ്മ​സ് നാ​ളി​ന്‍റെ ഓ​ർ​മ്മ​ക​ളെ തൊ​ട്ടു​ണ​ർ​ത്തു​ന്ന വ​രി​ക​ൾ​ക്ക് ഭം​ഗി​യേ​കാ​ൻ ഉ​ത​കു​ന്ന വി​ധ​ത്തി​ൽ ആ​ൽ​ബ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ബാ​സ​ലി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഡി​സം​ബ​ർ ആ​ദ്യ​വാ​രം ഈ ​ആ​ൽ​ബം യു​ട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ