ജ​ർ​മ​നി​യി​ൽ ശൈ​ത്യം ക​ന​ത്തു തു​ട​ങ്ങി
Wednesday, November 13, 2019 10:59 PM IST
ബ​ർ​ലി​ൻ: ശീ​ത​കാ​ലം ക​ന​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളു​മാ​യി ജ​ർ​മ​നി​യി​ൽ റോ​ഡ് യാ​ത്ര​യ്ക്ക് മു​ന്ന​റി​യി​പ്പ്. മ​ഞ്ഞു നി​റ​ഞ്ഞ റോ​ഡു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഒ​പ്പം കൊ​ടു​ങ്കാ​റ്റ് ജാ​ഗ്ര​താ നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ ത​ന്നെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞു വീ​ഴ്ച ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​ധാ​ന ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ഇ​പ്പോ​ൾ മാ​ത്ര​മാ​ണ്.

രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൊ​ടു​മു​ടി​യാ​യ സു​ഗ്സ്പി​റ്റ്സെ​യി​ൽ 55 സെ​ന്‍റീ​മീ​റ്റ​ർ വ​രെ മ​ഞ്ഞു വീ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി. ബ്ലാ​ക്ക് ഫോ​റ​സ്റ്റി​ൽ സ്നോ ​പ്ള​വു​ക​ൾ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച ത​ന്നെ പ്ര​തീ​ക്ഷി​ക്കു​ന്നു.

ബ​വേ​റി​യ​യു​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യ​ത്തി​നു താ​ഴെ​യെ​ത്തും. ശ​നി​യാ​ഴ്ച രാ​ത്രി ത​ന്നെ ഒ​ബ​റാ​ൽ​ഗോ മേ​ഖ​ല​യി​ൽ മൈ​ന​സ് എ​ട്ടു വ​രെ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശൈ​ത്യം ഇ​നി​യും ശ​ക്തി പ്രാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​ത്. എ​ന്നാ​ൽ, അ​വി​ടെ​യും റോ​ഡ് ഗ​താ​ഗ​ത മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ