ഡോർ ഓഫ് ഗ്രേസ് നവംബർ 23ന്
Tuesday, November 19, 2019 7:44 PM IST
ബെർമിംഗ്ഹാം: ഡോർ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിൾ കൺവെൻഷനായി ബെർമിംഗ്ഹാം സെഹിയോനിൽ പ്രാർത്ഥനാ ഒരുക്കങ്ങൾ പുരോഗമിക്കുന്നു .

വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്‍റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "ഡോർ ഓഫ് ഗ്രേസ് " അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക . റജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിലാണ് കൺവൻഷൻ നയിക്കുക. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.

നവംബർ 23 ന് (ശനി) ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകുന്നേരം 4 ന് സമാപിക്കും.

യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്.

വിലാസം: സെന്‍റ് ജെറാർഡ് കാത്തലിക് ചർച്ച്, ബെർമിംഗ്ഹാം, B 35 6JT.

വിവരങ്ങൾക്ക്: ബിജു 07515368239, സാറാമ്മ 07838942077

റിപ്പോർട്ട്: ബാബു ജോസഫ്