ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല പൂജ ഡിസംബർ 7 ന്
Friday, November 22, 2019 6:55 PM IST
ന്യൂ ഡൽഹി : ചില്ല അയ്യപ്പ പൂജാ സമിതിയുടെ ഇരുപത്തിമൂന്നാമതു മണ്ഡല പൂജാ മഹോത്സവം ഡിസംബർ 7 ന് (ശനി) രാവിലെ മഹാ ഗണപതി ഹോമത്തോടെ ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിലെ പൂജാ പാർക്കിൽ ആരംഭിക്കും.

7.30-നു പ്രഭാത പൂജകൾ, 9.30-നു ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഭജന തുടർന്നു ഉച്ച പൂജയും ശാസ്താ പ്രീതിയും. വൈകുന്നേരം 5.30 നു ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും അയ്യപ്പ സ്വാമിയുടെ അലങ്കരിച്ച ഛായാ ചിത്രവും വഹിച്ചുകൊണ്ട് താലപ്പൊലി എഴുന്നെള്ളത്ത്. മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം, സന്തോഷ് വാകത്താനത്തിന്‍റേയും കൂട്ടരുടെയും അമ്മൻ കുടം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളത്ത് ഏഴിന് പൂജാ സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് 7.15-നു മഹാ ദീപാരാധന.

7.30 ന് കോട്ടയം ശ്രീ ശങ്കര നാരായണ ഭജന മണ്ഡലി അവതരിപ്പിക്കുന്ന ഗാനഭൂഷണം സന്തോഷ് കുമാർ നയിക്കുന്ന ഭജന സന്ധ്യ. 9.30-നു ഹരിവരാസനം, തുടർന്നു പ്രസാദ വിതരണം, ലഘു ഭക്ഷണം എന്നിവ നടക്കും. അടുത്ത ദിവസം 8-നു (ഞായർ) ഉച്ചക്ക് മണ്ഡല ഉത്സവത്തിന്‍റെ ഭാഗമായി അശരണർക്കുള്ള ആഹാരം നൽകുന്നതോടെ മണ്ഡല മഹോത്സവത്തിന് സമാപനമാകും.

വിവരങ്ങൾക്ക് 9717306998, 8076544228, 7011140062.

റിപ്പോർട്ട്: പി.എൻ. ഷാജി